Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഗായകൻ സനം പുരി വിവാഹിതനായി

text_fields
bookmark_border
ഗായകൻ സനം പുരി വിവാഹിതനായി
cancel

പ്രശസ്ത ഗായകൻ സനം പുരി വിവാഹിതനായി. ഗായിക‍യും മോഡലുമായ സുചോബെനി തുങ്കോ ആണ് വധു. 20224 ജനുവരി 11 ന് അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹം. ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചുകൊണ്ടാണ് ജീവിതത്തിൽ ഒന്നായ വിവരം പങ്കുവെച്ചത്. ഇരുവർക്കും ആശംസയുമായി ആരാധകരും സുഹൃത്തുക്കളും രംഗത്തെത്തിയിട്ടുണ്ട്. വിവാഹ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ ഇടംപിടിച്ചിട്ടുണ്ട്.

നാഗാലാൻഡ് സ്വദേശിയാണ് സുചോബെനി തുങ്കോ. ക്രിസ്ത്യൻ ആചാരവിധി പ്രകാരമായിരുന്നു വിവാഹം നടന്നത്. ദീർഘകാലമായി ഇരുവരും പ്രണയത്തിലായിരുന്നു.

വിവാഹത്തെക്കുറിച്ച് സനം പറഞ്ഞത്. 'നാഗാലാൻഡിന്റെ മനോഹരമായ പശ്ചാത്തലത്തിലാണ് ഞങ്ങളുടെ വിവാഹം. ഞങ്ങളുടെ കുടുംബത്തെയും സുഹൃത്തുക്കളെയും ഈ മനോഹരമായ ഈ സ്ഥലത്തേക്ക് സ്വാഗതം ചെയ്യാൻ ഞങ്ങൾ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. പഞ്ചാബി -നാഗ ആചാരവിധി പ്രകാരമായിരിക്കും വിവാഹം നടക്കുക'- ഗായകൻ വിവാഹത്തിന് മുമ്പ് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Sanam Puri marries girlfriend Zuchobeni Tungoe in Nagaland
Next Story