മഞ്ജു വാര്യർ നൽകിയ മാനനഷ്ട കേസ്: കോടതിയിൽ നേരിട്ട് വാദിക്കാൻ സനൽകുമാർ ശശിധരൻ
text_fieldsസനൽകുമാർ ശശിധരൻ
കൊച്ചി: നടി മഞ്ജു വാര്യർ നൽകിയ മാനനഷ്ട കേസിൽ സംവിധായകൻ സനൽകുമാർ ശശിധരൻ കോടതിയിൽ സ്വന്തമായി വാദം നടത്തും. കേസ് പരിഗണിക്കുന്ന എറണാകുളം മുൻസിഫ് കോടതിയിൽ ചൊവ്വാഴ്ച നേരിട്ട് ഹാജരായ സനൽകുമാർ തനിക്ക് അഭിഭാഷകന്‍റെ ആവശ്യമില്ലെന്നും താൻതന്നെ വാദം നടത്തുമെന്നും അറിയിക്കുകയായിരുന്നു.
മുൻസിഫ് ജഡ്ജി റീജ ആർ. നായർ ഇക്കാര്യം രേഖപ്പെടുത്തി. തനിക്കെതിരെ സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയെന്നാരോപിച്ചാണ് മഞ്ജു വാര്യർ സനൽകുമാറിനെതിരെ കോടതിയെ സമീപിച്ചത്.
അതേസമയം, മറ്റൊരു എതിർകക്ഷിയായ മറുനാടൻ മലയാളി എഡിറ്റർ ഷാജൻ സ്കറിയക്കുവേണ്ടി അഭിഭാഷകൻ ഹാജരായി.കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോൾ മഞ്ജു വാര്യരുടെ ജീവൻ അപകടത്തിലാണെന്നതടക്കമുള്ള പോസ്റ്റുകൾ നീക്കം ചെയ്യാൻ കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

