സെക്രട്ടറിയേറ്റിന് മുന്നിലെ സമരം അവസാനിപ്പിക്കുന്നു; സനൽകുമാർ ശശിധരൻ
text_fieldsതിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നിൽ നടത്തിവന്ന സമരം പൊളിക്കാൻ പൊലീസ് ആസൂത്രിത ശ്രമങ്ങൾ നടത്തിയെന്നും മതിയായ പിന്തുണ ലഭിക്കാതിരിക്കുക കൂടിയ ചെയ്യുന്ന സാഹചര്യത്തിൽ സമരം അവസാനിപ്പിക്കുന്നുവെന്ന് സംവിധായകൻ സനൽകുമാർ ശശിധരൻ. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പറഞ്ഞിട്ടുള്ള സെക്സ് റാക്കറ്റിനെ വെളിച്ചത്ത് കൊണ്ടുവരാൻ ലക്ഷ്യമിട്ടുള്ള സമരം പുതിയ മാർഗത്തിൽ തുടരുമെന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ അറിയിച്ചു.
തന്റെ സമരത്തെ വ്യക്തിപരമായ പ്രണയത്തിൽ ചുറ്റിത്തിരിയുന്നതാണെന്ന വ്യാഖ്യാനം പ്രചരിപ്പിക്കാൻ മലയാള സിനിമയിലെ സെക്സ് റാക്കറ്റിന് ചില ഓൺലൈൻ മാധ്യമങ്ങളുടെ സഹായത്തോടെ സാധിച്ചു. മുതിർന്ന സി.പി.എം നേതാക്കളും ഡി.വൈ.എഫ്.ഐയും പു.ക.സയും ഇത്തരം വ്യാഖ്യാനവുമായി രംഗത്തുവന്നുവെന്നും സനൽകുമാർ കുറ്റപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

