മൂന്നാംതവണയും ഹജ്ജിനെത്തി സനാ ഖാൻ; ഇത്തവണ ഉപ്പക്കൊപ്പമുള്ള ആദ്യ ഹജ്ജ്
text_fieldsമുംബൈ: മൂന്നാംതവണയും ഹജ്ജിനായി വിശുദ്ധനഗരമായ മക്കയിലെത്തി മുൻ നടി സനാ ഖാൻ. ഇക്കുറി തന്റെ ഹജ്ജിന് ഏറെ പ്രത്യേകതയുണ്ടെന്നാണ് നടി പറയുന്നത്. കാരണം അവർ എത്തിയിരിക്കുന്നത് പിതാവിനൊപ്പമാണ്. ഉപ്പക്കൊപ്പമുള്ള സനയുടെ ആദ്യ ഹജ്ജാണിത്. മക്കയിൽ പിതാവിനൊപ്പമുള്ള ചിത്രങ്ങളും സന ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിട്ടുണ്ട്. സനയുടെ ഭർത്താവ് മുഫ്തി അനസ് സെയ്ദിയും ഇവർക്കൊപ്പമുണ്ട്.
നേരത്തേയും ഹജ്ജ് കർമത്തിന്റെ അനുഭവങ്ങൾ സന സമൂഹമാധ്യമത്തിൽ പങ്കുവെച്ചിരുന്നു. വികാരങ്ങൾ പങ്കുവെക്കാൻ വാക്കുകളില്ലെന്നും ഒരു പൂവ് ചോദിച്ചപ്പോൾ ദൈവം ഒരു പൂക്കാലം തന്നുവെന്നായിരുന്നു സന കുറിച്ചത്.
മുംബൈയില്‍ ജനിച്ചു വളര്‍ന്ന സന 2005 മുതലാണ് സിനിമയിൽ സജീവമായത്. ഹിന്ദി, തമിഴ്, തെലുങ്ക് സിനിമകളില്‍ വേഷമിട്ട സന 'ക്ലൈമാക്സ്' എന്ന മലയാള സിനിമയിലും അഭിനയിച്ചു. തമിഴ് ചിത്രമായ അയോഗ്യയാണ് ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. നേരത്തെ കൊറിയോഗ്രഫര്‍ മെല്‍വിന്‍ ലൂയിസുമായി സന പ്രണയത്തിലായിരുന്നു.
ഗാര്‍ഹികപീഡനം ആരോപിച്ച് 2020 ഫെബ്രുവരിയില്‍ സന മെല്‍വിന്‍ ലൂയിസുമായുള്ള ബന്ധം അവസാനിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് വിഷാദ രോഗത്തിന് ചികിത്സ തേടിയ താരം സിനിമ ഉപേക്ഷിച്ചതായും ആത്മീയ മാര്‍ഗം സ്വീകരിച്ചതായും വെളിപ്പെടുത്തി രംഗത്തെത്തി.
2020 നവംബറിൽ സൂറത്ത് സ്വദേശിയായ മുഫ്തി അനസ് സെയ്ദിയെ വിവാഹം കഴിച്ചു. ഇക്കഴിഞ്ഞ ജനുവരിയിൽ സനയും ഭർത്താവ് അനസ് സെയ്ദിക്കും ആൺകുഞ്ഞ് പിറന്നിരുന്നു. ഒന്നര വയസുള്ള താരീഖ് ജമീൽ ആണ് ദമ്പതികളുടെ ആദ്യ കുഞ്ഞ്.
Sana Khan in Makkah for her 3rd Haj
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

