Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Samyuktha Menon
cancel
Homechevron_rightEntertainmentchevron_rightCelebritieschevron_right'അവളോടൊപ്പവും...

'അവളോടൊപ്പവും അവരോടൊപ്പവും'; നീതിക്ക്​ വേണ്ടി നിന്നവർക്കൊപ്പമെന്ന്​ സംയുക്ത മേനോൻ

text_fields
bookmark_border

കൊച്ചിയിൽ ആക്രമിക്കപ്പെട്ട നടിക്ക്​ പിന്തുണയുമായി യുവനടി സംയുക്ത മേനോനും. ഇൻസ്റ്റഗ്രാം പോസ്​റ്റിലൂടെയാണ്​ നടിക്ക്​ പിന്തുണയുമായി സംയുക്ത രംഗത്തെത്തിയത്​.

'നീതിക്ക്​ വേണ്ടിയുള്ള, ​ഓരോ പെൺകുട്ടികൾക്കും വേണ്ടിയുള്ള, പോരാട്ടത്തിന്‍റെ വഴിയിൽ ധൈര്യമായി ഉറച്ചുനിന്നവൾക്കൊപ്പം തന്നെയാണ്​ ഞാനും. അതുപോലെ അവൾക്ക്​ ഒപ്പം നിന്ന ഒരുപിടി ആളുകളുണ്ട്​. പൊതുബോധം എതിരായിരിക്കും എന്നറിഞ്ഞിട്ടും, സ്വന്തം കരിയറിനെ ബാധിക്കും എന്നറിഞ്ഞിട്ടും നീതിക്ക്​ വേണ്ടി നിന്നവർ. ഇനി വരാൻ പോകുന്നവർക്ക്​ തെറ്റിനെ ചോദ്യം ചെയ്യാനുള്ള ഊർജ്ജമായി, പ്രതികരിക്കുന്നവർക്ക്​ ഞാനൊറ്റക്കല്ല എന്ന തോന്നലിന്‍റെ കരുത്തായി അവൾക്കൊപ്പം നിന്ന അവർക്കൊപ്പവും കൂടിയാണ്​ ഞാൻ. അവളോടൊപ്പവും അവരോടൊപ്പവും' -സംയുക്ത ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

സംയുക്തയുടെ പോസ്റ്റിന്​ കീഴിൽ സിനിമ മേഖലയിലെ പ്രമുഖരായ പാർവതി തിരുവോത്ത്​, ഗീതു മോഹൻദാസ്​, റിമ കല്ലിങ്കൽ, അഞ്ജലി മേനോൻ തുടങ്ങിയവർ കമന്‍റുമായെത്തി.


ആക്രമണത്തിന്​ ശേഷം അഞ്ചുവർഷം നീണ്ട ​തന്‍റെ പോരാട്ടത്തെ പിന്തുണച്ചവർക്ക്​ നന്ദി അറിയിച്ച്​ നടി ഇൻസ്റ്റഗ്രാമിൽ കുറിപ്പ്​ പങ്കുവെച്ചിരുന്നു. തുടർന്ന് നിരവധി താരങ്ങൾ ​നടിക്ക്​ പിന്തുണയുമായി രംഗത്തെത്തിയിരുന്നു. പിന്നീട്​ മോഹൻലാലും മമ്മൂട്ടിയും നടിക്ക്​ ഐക്യദാർഢ്യം അറിയിച്ച്​ രംഗത്തെത്തി. നിന്നോടൊപ്പം എന്ന വാചകത്തിൽ മമ്മൂട്ടി പിന്തുണ അറിയിച്ചപ്പോൾ ബഹുമാനം എന്നെഴുതിയാണ്​ മോഹൻലാൽ പിന്തുണ അറിയിച്ചത്​. പൃഥ്വിരാജ്​, ഐശ്വര്യലക്ഷ്മി, ടൊവിനോ തോമസ്​, പാർവതി തിരുവോത്ത്​, സുപ്രിയ മേനോൻ, പൂർണിമ ഇന്ദ്രജിത്ത്​, റിമ കല്ലിങ്കൽ, ആര്യ, ഇന്ദ്രജിത്ത്​, മിയ തുടങ്ങിയ താരങ്ങൾ നടിയുടെ കുറിപ്പ്​ പങ്കുവെച്ച്​ പിന്തുണയുമായി രംഗത്തെത്തിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Actress Attack CaseSamyuktha Menon
News Summary - Samyuktha Menon extends support to survivor and Supporters
Next Story