Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightCelebritieschevron_right'ഇപ്പോൾ നേരിട്ട...

'ഇപ്പോൾ നേരിട്ട തടസ്സങ്ങളൊന്നും ഒന്നുമല്ല സഹോദരാ, നീ മുന്നേറ്...' -വിജയ്‍ക്ക് പൂർണ്ണ പിന്തുണ അറിയിച്ച് സമുദ്രക്കനി

text_fields
bookmark_border
ഇപ്പോൾ നേരിട്ട തടസ്സങ്ങളൊന്നും ഒന്നുമല്ല സഹോദരാ, നീ മുന്നേറ്... -വിജയ്‍ക്ക് പൂർണ്ണ പിന്തുണ അറിയിച്ച് സമുദ്രക്കനി
cancel
camera_alt

സമുദ്രക്കനി, 

സിനിമയിലെ തിളക്കമാർന്ന കരിയർ ഉപേക്ഷിച്ച് രാഷ്ട്രീയത്തിൽ രംഗപ്രവേശം നടത്തിയ വിജയ്, വെറും രണ്ട് വർഷത്തിനുള്ളിൽ മുഖ്യമന്ത്രി പദവിയിലെത്തിയത് അവിശ്വസനീയമായ നേട്ടമാണ്. എന്നാൽ ഈ യാത്രയിൽ അദ്ദേഹം നേരിട്ട പ്രതിസന്ധികൾ ചില്ലറയല്ല. വിജയ്‍യുടെ സത്യപ്രതിജ്ഞക്ക് തൊട്ടുമുൻപ്, ശനിയാഴ്ച തിരുമലയിൽ ദർശനം നടത്തിയ ശേഷം നടൻ സമുദ്രക്കനി വിജയ്‍യെ അനുകൂലിച്ച് മാധ്യമങ്ങളോട് സംസാരിച്ചു. "എല്ലാ തടസ്സങ്ങളെയും അതിജീവിച്ച് എന്റെ പ്രിയ സഹോദരൻ, നമ്മുടെ ദളപതി, ബഹുമാനപ്പെട്ട മുഖ്യമന്ത്രി വിജയ് സർക്കാർ രൂപീകരിക്കാൻ പോവുകയാണ്. ഈ ദിവസത്തിനായി ഞാൻ കാത്തിരിക്കുകയായിരുന്നു," എന്ന് അദ്ദേഹം പറഞ്ഞു.

വിജയ്‍യുടെ മുന്നോട്ടുള്ള യാത്രയെക്കുറിച്ച് സമുദ്രക്കനിക്ക് വ്യക്തമായ കാഴ്ചപ്പാടുണ്ടായിരുന്നു. "ഇപ്പോൾ നേരിട്ട തടസ്സങ്ങളൊന്നും ഒന്നുമല്ല സഹോദരാ, ഇനിയങ്ങോട്ട് ഇതിലും വലിയ പ്രതിബന്ധങ്ങൾ നിങ്ങളെ തേടിയെത്തും. എന്നാൽ അവയെല്ലാം തകർത്തെറിഞ്ഞ് തമിഴ്നാടിനെ ലോകത്തിന്റെ നെറുകയിൽ എത്തിക്കാൻ നിങ്ങൾക്ക് കഴിയുമെന്ന് എനിക്ക് ഉറപ്പുണ്ട്," എന്ന് അദ്ദേഹം പറഞ്ഞു. വിജയ്‍യുടെ ഭരണത്തിന് എല്ലാവിധ ദൈവാനുഗ്രഹങ്ങളും ഉണ്ടാകട്ടെയെന്നും അദ്ദേഹം ആശംസിച്ചു.

വിജയ്‍യുടെ വ്യക്തിജീവിതത്തിലെ ചില പ്രശ്നങ്ങളിൽ നേരത്തെ സമുദ്രക്കനി പരസ്യമായി തന്റെ അതൃപ്തി രേഖപ്പെടുത്തിയിരുന്നു. വിജയ്‍യുടെ കുടുംബജീവിതത്തിലെ അസ്വാരസ്യങ്ങളെക്കുറിച്ച് അദ്ദേഹം പ്രകടിപ്പിച്ച വേദന അന്ന് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരുന്നു. എന്നാൽ, തന്റെ പ്രിയപ്പെട്ട സഹോദരൻ ഒരു നാടിന്റെ നായകനായി മാറുമ്പോൾ പഴയ പിണക്കങ്ങളെല്ലാം മാറ്റിവെച്ച് പൂർണ്ണ പിന്തുണയുമായി സമുദ്രക്കനി മുന്നിലെത്തിയത് ആരാധകർക്കും വലിയ ആവേശം നൽകി.

സെൻസർ ബോർഡുമായുള്ള തർക്കങ്ങൾ കാരണം റിലീസ് നീണ്ടുപോയ 'ജനനായകൻ' ആയിരിക്കും വിജയ്‍യുടെ അവസാന ചിത്രം. മുഖ്യമന്ത്രിയായി ചുമതലയേറ്റ സാഹചര്യത്തിൽ അദ്ദേഹം ഇനി പുതിയ സിനിമകൾ ഒന്നും ചെയ്യില്ലെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സിനിമയിലെ ആക്ഷൻ ഹീറോയിൽ നിന്നും തമിഴകത്തിന്റെ യഥാർത്ഥ നായകനായി മാറിയ വിജയ്‍യുടെ ഭരണം എങ്ങനെയായിരിക്കും എന്നറിയാൻ തമിഴ് മക്കൾ കാത്തിരിക്കുകയാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Tamil Naduchief ministerSamuthirakaniCelebritiesTVK Vijay
News Summary - Samuthirakani has advice for Tamil Nadu Chief Minister C Joseph Vijay
Next Story