വേണ്ടെന്ന് വെച്ചത് 15 ഓളം ബ്രാൻഡുകൾ, നഷ്ടമായത് കോടികൾ; ഇന്ന് മിനിമം മൂന്ന് ഡോക്ടേഴ്സിനോടെങ്കിലും അതിനെക്കുറിച്ച് അന്വേഷിക്കും -സാമന്ത
text_fieldsകഴിഞ്ഞ വർഷം മാത്രം 15 ഓളം ബ്രാൻഡുകളുടെ ഓഫറുകളാണ് വേണ്ടെന്ന് വെച്ചതെന്ന് നടി സാമന്ത. തുടക്ക കാലത്ത് എത്ര ബ്രാൻഡുകൾ തെരഞ്ഞെടുക്കുന്നു എന്നതായിരുന്നു വിജയത്തിന്റെ സിംബൽ ആയി പരിഗണിച്ചിരുന്നത്. എന്നാൽ ഇന്ന് അത്തരം പരസ്യങ്ങൾ ചെയ്യാറില്ല. എന്തെങ്കിലും തരത്തിലുള്ള എൻഡോഴ്സ്മെന്റ് വന്നാൽ മിനിമം മൂന്ന് ഡോക്ടേഴ്സിനോടെങ്കിലും അതിനെക്കുറിച്ച് അന്വേഷിക്കും. എന്നിട്ട് മാത്രമേ അത് ചെയ്യാൻ തീരുമാനിക്കുകയുള്ളു. സാമന്ത അഭിമുഖത്തിനിടെ വ്യക്തമാക്കി.
'എന്റെ ഇരുപതുകളിൽ ഞാൻ ഈ ഇൻഡസ്ട്രിയിലേക്ക് കടന്നു വന്നപ്പോൾ നിങ്ങളുടെ പ്രോജക്ടുകളുടെ എണ്ണം, നിങ്ങൾ അംഗീകരിക്കുന്ന ബ്രാൻഡുകളുടെ എണ്ണം, എത്ര ബ്രാൻഡുകൾ അവരുടെ ഉൽപ്പന്നങ്ങളിൽ നിങ്ങളുടെ മുഖം കാണാൻ ആഗ്രഹിക്കുന്നു എന്നതിന്റെ അടിസ്ഥാനത്തിലായിരുന്നു ഒരു ആർട്ടിസ്റ്റിന്‍റെ വിജയം തീരുമാനിച്ചിരുന്നത്. വലിയ മൾട്ടിനാഷണൽ ബ്രാൻഡുകളെല്ലാം എന്നെ അവരുടെ ബ്രാൻഡ് അംബാസഡറായി ആഗ്രഹിച്ചതിൽ ഞാൻ വളരെ സന്തോഷിച്ചു.
എന്റെ ഇരുപതുകളിൽ ഞാൻ എന്ത് തന്നെ കഴിച്ചാലും അതെന്നെ ബാധിക്കില്ല എന്നാണ് ഞാൻ കരുതിയത്. പക്ഷേ ഇന്ന് എനിക്ക് കൂടുതൽ തെറ്റുകളിലേക്ക് പോകാൻ സാധിക്കില്ല. എന്റെ തിരഞ്ഞെടുപ്പുകളെക്കുറിച്ച് ആത്മപരിശോധന നടത്താൻ ഞാൻ നിർബന്ധിതയായി. ശരിയെന്ന് തോന്നുന്നത് പിന്തുടരണമെന്ന് എനിക്കറിയാമായിരുന്നു. ഇരുപതുകളിൽ നിങ്ങൾക്ക് വളരെയധികം എനർജിയുണ്ടാവും, എല്ലാത്തരം ഭക്ഷണവും നിങ്ങൾ കഴിക്കും. ചെയ്യാൻ സാധിക്കുന്നതെല്ലാം ചെയ്യും. അതെല്ലാം കുഴപ്പമില്ലെന്ന് നിങ്ങൾ സ്വയം കരുതുകയും ചെയ്യും. പക്ഷേ അത് അങ്ങനെയല്ലെന്ന് എന്റെ ഏറ്റവും കഠിനമായ അനുഭവങ്ങളിലൂടെയാണ് ഞാൻ പഠിച്ചത്'. ഇപ്പോൾ ഞാൻ അത്തരം പരസ്യങ്ങൾ ചെയ്യുന്നില്ലെന്നും സാമന്ത വ്യക്തമാക്കി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.