'അച്ഛൻ മരിച്ചതറിഞ്ഞ് നാട്ടിലേക്ക് വന്നപ്പോഴും ആരാധകർക്കൊപ്പം ചിരിച്ചുകൊണ്ട് ഫോട്ടോ എടുക്കേണ്ടി വന്നു' -സാമന്ത
text_fieldsസാമന്ത
ആരാധകർ ചിത്രങ്ങൾക്കായി തന്നെ സമീപിക്കുമ്പോൾ ഒരിക്കലും നിരസിക്കാറില്ലെന്ന് നടി സാമന്ത റൂത്ത് പ്രഭു. ചെന്നൈയിൽ പിതാവിന്റെ ശവസംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ പോയപ്പോൾ കുറച്ച് ആരാധകർ ചിത്രങ്ങൾക്കായി തന്നെ സമീപിച്ചതിനെക്കുറിച്ചും താരം സംസാരിച്ചു. തന്റെ വിജയത്തിന് കാരണം ആരാധകരാണെന്നും സെലിബ്രിറ്റികളുടെ മാനസികാവസ്ഥ എന്താണെന്ന് അവർക്ക് അറിയില്ലായിരിക്കാം എന്നും നടി പറഞ്ഞു. ഗലാട്ട പ്ലസിനോട് സംസാരിക്കുകയായിരുന്നു സാമന്ത.
'അച്ഛൻ മരിച്ചുവെന്ന് അമ്മയിൽ നിന്ന് എനിക്ക് ഒരു കോൾ വന്നു. മുംബൈയിൽ നിന്ന് ചെന്നൈയിലേക്കുള്ള ആദ്യ വിമാനത്തിൽ ഞാൻ യാത്ര തിരിച്ചു, കുറച്ചുനാളായി അച്ഛനോട് സംസാരിക്കാത്തതിനാൽ ഞാൻ വളരെ ഷോക്കിലായിരുന്നു. യാത്രയിൽ ഉടനീളം മരവിച്ചു പോയതുപോലെ.... അപ്പോഴും എന്റെ കൂടെ ചിത്രം ചോദിച്ച് വന്ന ധാരാളം ആളുകൾ ഉണ്ടായിരുന്നു, ആ ചിത്രങ്ങളെല്ലാം പുഞ്ചിരിച്ച് കൊണ്ട് എടുത്തത് ഞാൻ ഓർക്കുന്നു' -സാമന്ത പറഞ്ഞു
ഒരാളുടെ അടുത്തേക്ക് ചെന്ന് ഫോട്ടോ എടുക്കാൻ ആവശ്യപ്പെടാൻ വളരെയധികം ധൈര്യം ആവശ്യമാണ്. അതിനാൽ 'ഇല്ല' എന്ന് പറഞ്ഞ് അവരെ വിഷമിപ്പിക്കാൻ ആഗ്രഹിച്ചില്ലെന്ന് നടി വ്യക്തമാക്കി. ആ സംഭവമാണ് ഒരു സെലിബ്രിറ്റി ആയിരിക്കുന്നതിന്റെ ബുദ്ധിമുട്ടുകളെക്കുറിച്ച് ചിന്തിക്കാൻ തന്നെ പ്രേരിപ്പിച്ചതെന്ന് സാമന്ത വ്യക്തമാക്കി. അച്ഛൻ മരിച്ച ദിവസം ഒരു സാധാരണ വ്യക്തിയും പുഞ്ചിരിക്കുമെന്ന് പ്രതീക്ഷിക്കില്ല. ഇത് തികച്ചും വ്യത്യസ്തമായ ഒരു ലോകമാണെന്നും അവർ വിശദീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

