സാമന്തക്ക് രോഗശാന്തി നേർന്ന് അഖില്‍ അക്കിനേനി; 'സ്‌നേഹവും കരുത്തും ആശംസിക്കുന്നു'
text_fieldsനടി സാമന്തക്ക് രോഗശാന്തി നേർന്ന് മുൻഭർത്താവ് നാഗചൈതന്യയുടെ സഹോദരൻ അഖിൽ അക്കിനേനി. സോഷ്യൽ മീഡിയയിലൂടെയാണ് കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. പ്രിയപ്പെട്ട സാമിന് സ്നേഹവും കരുത്തും നേരുന്നു എന്നാണ് അഖിൽ കുറിച്ചത്. നടന്റെ വാക്കുകൾ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്.
ആശുപത്രിയിൽ നിന്നുള്ള ചിത്രം പങ്കുവെച്ച് കൊണ്ടാണ് രോഗത്തെ കുറിച്ച് നടി വെളിപ്പെടുത്തിയത്. തനിക്ക് മായോസൈറ്റിസ് രോഗമാണെന്നും മാറാൻ കുറച്ച് സമയമെടുക്കുമെന്നും നടി പങ്കുവെച്ച കുറിപ്പിൽ പറഞ്ഞു.
''യശോദ ട്രെയിലറിനോടുള്ള നിങ്ങളുടെ പ്രതികരണങ്ങള്‍ എന്നെ ശക്തിപ്പെടുത്തുന്നു. നിങ്ങള്‍ തരുന്ന ആ സ്നേഹവും ബന്ധവുമാണ് എനിക്ക് ജീവിതത്തിലെ വെല്ലുവിളികളെ നേരിടാനുള്ള കരുത്ത് നല്‍കുന്നത്. കുറച്ച് മാസങ്ങള്‍ക്ക് മുന്‍പ് എനിക്ക് ഓട്ടോ ഇമ്മ്യൂണ്‍ രോഗമായ മയോസൈറ്റിസ് പിടിപെട്ടു. രോഗം ഭേദമായിക്കഴിഞ്ഞ ശേഷം നിങ്ങളോട് പറയാമെന്ന് കരുതിയതായിരുന്നു. പക്ഷേ, ഇത് മാറാന്‍ ഞാന്‍ വിചാരിച്ചതിലും സമയമെടുക്കും''-സാമന്ത ഇന്‍സ്റ്റഗ്രാമിൽ കുറിച്ചു.
സാമന്തക്ക് രോഗശാന്തി നേർന്ന് ആരാധകരും സുഹൃത്തുക്കളും സഹപ്രവർത്തകരും എത്തിയിട്ടുണ്ട്. യശോദയാണ് നടിയുടെ ഏറ്റവും പുതിയ ചിത്രം. നവംബർ 11നാണ് ചിത്രം തിയറ്ററുകളിൽ എത്തുന്നത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

