
പേരിലെ അക്കിനേനി ഒഴിവാക്കി സാമന്ത; ആരാധക സിദ്ധാന്തങ്ങൾ ഇവയാണ്
text_fieldsന്യൂഡൽഹി: ഇന്ത്യൻ സിനിമ ലോകത്ത് ഏറെ ആരാധകരുള്ള നടിയാണ് സാമന്ത. സാമൂഹിക മാധ്യമങ്ങളിൽ നടി വളരെ സജീവവുമാണ്. ശനിയാഴ്ച സാമൂഹിക മാധ്യമങ്ങളിൽ സാമന്തയായിരുന്നു ട്രെൻഡിങ്. സംഭവം എന്താണെന്ന് വെച്ചാൽ 'സാമന്ത അക്കിനേനി' എന്ന പേരിലുണ്ടായിരുന്ന സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ അവരുടെ യൂസർ നെയിം ഇംഗ്ലീഷ് അക്ഷരമാലയിലെ 'എസ്' എന്ന് മാത്രമാക്കി മാറ്റിയിരിക്കുകയാണിപ്പോൾ.
തെലുഗു സൂപ്പർ താരം നാഗാർജുനയുടെ മകൻ നാഗചൈതന്യയുടെ ഭാര്യയായ സാമന്ത സാമൂഹിക മാധ്യമങ്ങിൽ ഇപ്പോൾ പേരിൽ നിന്ന് അക്കിനേനി ഒഴിവാക്കി പിതാവിന്റെ പേര് ചേർത്ത് 'സാമന്ത റുത് പ്രഭു' എന്നും മാറ്റിയിട്ടുണ്ട്.
സാമന്തയുടെ അടുത്ത ചിത്രമായ 'ശാകുന്തളം' എന്നാണ് പ്രൊഫൈലിലെ 'എസ്' സൂചിപ്പിക്കുന്നതെന്നാണ് ചില ആരാധകർ പറയുന്നത്. ഗുണശേഖർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പുരാണ കഥാപാത്രമായ ശകുന്തളയുടെ വേഷമാണ് സാമന്ത കൈകാര്യം ചെയ്യുന്നത്.
ഈ മാറ്റങ്ങൾക്ക് കാരണം സാമന്തയും നാഗചൈതന്യയും തമ്മിൽ വേർപിരിയാൻ പോകുകയാണെന്ന തരത്തിലുള്ള ഗോസിപ്പുകളും ഉയർന്ന് കേൾക്കുന്നുണ്ട്. അടുത്ത കാലത്തായി നാഗചൈതന്യയോടൊപ്പമുള്ള ഫോട്ടോകളും സ്റ്റോറികളും ഒന്നും താരം സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്നില്ലെന്നതാണ് അതിന് കാരണമായി ചിലർ പറയുന്നത്.
ഇൻസ്റ്റഗ്രാമിൽ സാമന്തക്ക് 17.8 ദശലക്ഷം ഫോളോവേഴ്സാണുള്ളത്. ട്വിറ്ററിൽ അവരെ 9 ദശലക്ഷം ആളുകൾ പിന്തുടരുന്നു. ആമസോൺ പ്രൈമിൽ റിലീസ് ചെയ്ത 'ഫാമിലി മാൻ 2' സീരീസിലാണ് സാമന്ത അവസാനം പ്രത്യക്ഷപ്പെട്ടത്. സീരീസിൽ പ്രതിനായിക കഥാപാത്രമായ രാജിയായി അഭിനയിച്ച സാമന്തയുടെ പ്രകടനം ഏറെ പ്രശംസ നേടിയിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
