കുടുംബത്തിന് താൽപര്യമില്ലായിരുന്നു ആ ചിത്രം, വീട്ടില്‍ ഇരിക്കാൻ പറഞ്ഞു; കാരണം വിവാഹമോചനം -സാമന്ത
text_fieldsകുടുംബത്തിന്റേയും സുഹൃത്തുക്കളുടേയും എതിർപ്പ് അവഗണിച്ചാണ് പുഷ്പയിലെ ഗാനരംഗത്തിൽ അഭിനയിച്ചതെന്ന് നടി സാമന്ത. വിവാഹമോചനത്തിന് തൊട്ടുപിന്നാലെയായത് കൊണ്ട് വീട്ടിൽ ഇരിക്കാനാണ് എല്ലാവരും നിർദ്ദേശിച്ചതെന്ന് സാമന്ത അടുത്തിടെ നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
'വിവാഹമോചനത്തിന് തൊട്ടുപിന്നാലെയാണ് പുഷ്പയിലെ ഗാനത്തിനായി എന്നെ സമീപിച്ചത്. കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും താൽപര്യമില്ലായിരുന്നു. എന്നോട് വീട്ടിൽ ഇരിക്കാനാണ് അവർ പറഞ്ഞത്. എല്ലാത്തിനും കൂടെ നിൽക്കുന്ന സുഹൃത്തുക്കൾ പോലും ഈ കാര്യത്തിൽ വീട്ടിൽ ഇരിക്കാൻ പറഞ്ഞു. എന്നാൽ എനിക്ക് ആ പാട്ട് ഇഷ്ടപ്പെട്ടു. തുടർന്ന് ചെയ്യാമെന്ന് സമ്മതിക്കുകയായിരുന്നു'- സാമന്ത പറഞ്ഞു.
'ഒരു തെറ്റും ചെയ്തിട്ടില്ല ഞാൻ എന്തിന് ഒളിച്ചിരിക്കണമെന്ന ചിന്തയായിരുന്നു അപ്പോഴെനിക്ക്. വിവാഹ ജീവിതത്തിൽ നൂറ് ശതമാനം നൽകി. എന്നാൽ അത് വർക്കൗട്ട് ആയില്ല- സാമന്ത കൂട്ടിച്ചേർത്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

