Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

രോഗാവസ്ഥയിലും തളരാതെ സാമന്ത; 600 പടികൾ കയറി പഴനി ദർശനം നടത്തി

text_fields
bookmark_border
Samantha Ruth Prabhu, Battling Myositis, Climbs 600 Steps To  Palani Murugan Temple
cancel

മിഴ്നാട്ടിലെ പ്രസിദ്ധമായ പഴനി ക്ഷേത്രം സന്ദർശിച്ച് സാമന്ത റൂത്ത് പ്രഭു. സംവിധായകൻ പ്രേം കുമാറിനും സുഹൃത്തുക്കൾക്കുമൊപ്പമാണ് ക്ഷേത്ര ദർശനം നടത്തിയത്. ശരീരത്തിന്റെ രോഗപ്രതിരോധ ശേഷിയെ ബാധിക്കുന്ന മയോസിറ്റിസ് രോഗത്തിൽ നിന്ന് മുക്തി നേടി വരുകയാണ് നടി.

തിങ്കളാഴ്ചയാണ് സാമന്ത പഴനി ക്ഷേത്രം സന്ദർശിച്ചത്. 600 പടികളിലും കർപ്പൂരം കത്തിക്കുകയും ചെയ്തു. മാസ്ക്ക് ധരിച്ച് വളരെ ലളിതമായിട്ടാണ് സാമന്ത ക്ഷേത്രത്തിലെത്തിയത്.നടിയുടെ പഴനി സന്ദർശന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാ‍യിട്ടുണ്ട്. മയോസിറ്റ്സ് രോഗത്തെ തുടർന്ന് സാമന്ത പൊതുവേദികളിൽ നിന്ന് വിട്ടു നിൽക്കുകയായിരുന്നു.

ഗുണശേഖർ സംവിധാനം ചെയ്യുന്ന ശാകുന്തളമാണ് റിലീസിനെത്തുന്ന സാമന്തയുടെ ചിത്രം. ഏപ്രിൽ 14-നാണ് ചിത്രം തിയറ്ററുകളിലെത്തുക. പാൻ ഇന്ത്യൻ റിലീസായിട്ടാണ് എത്തുന്നത്. വിജയ് ദേവരകൊണ്ടക്കൊപ്പമുള്ള ഖുഷിയാണ് പ്രദർശനത്തിനൊരുങ്ങുന്ന മറ്റൊരു ചിത്രം.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Samantha Ruth Prabhu, Battling Myositis, Climbs 600 Steps To Palani Murugan Temple
Next Story