Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

'ഞാൻ ഫുട്ബാൾ ആരാധകനല്ല'; സല്‍മാനും ക്രിസ്റ്റ്യാനോയും ഒറ്റ ഫ്രെയിമില്‍ പ്രത്യക്ഷപ്പെട്ടതിന് പിന്നാലെ നടന്റെ പഴയ വിഡിയോ ചർച്ചയാകുന്നു

text_fields
bookmark_border
Salmans not a Football fan video goes viral amid meeting with Ronaldo
cancel

ഫുട്ബാൾ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയും ബോളിവുഡ് നടൻ സൽമാൻ ഖാനും ഒറ്റ ഫ്രെയിമിൽ പ്രത്യക്ഷപ്പെട്ടത് ആരാധകരുടെ ഇടയിൽ വലിയ ചർച്ചയായിരുന്നു. റിയാദിൽ നടന്ന ബോക്സിങ് മത്സരം കാണാൻ എത്തിയപ്പോഴാണ് താരങ്ങൾ കണ്ടുമുട്ടിയത്.

ക്രിസ്റ്റ്യാനോയുടേയും സൽമാന്റേയും വിഡിയോ സോഷ്യൽ മീഡിയയിൽ ഇടംപിടിച്ചതിന് പിന്നാലെ നടന്റെ മറ്റൊരു വീഡിയോ വൈറലാവുകയാണ്. താനൊരു ഫുട്ബാൾ ആരാധകനല്ലെന്നാണ് സൽമാൻ പറയുന്നത്. ഒരു സിനിമ പ്രമോഷൻ പരിപാടിയിലാണ് ഇക്കാര്യം പറഞ്ഞത്. നടൻ രൺദീപ് ഹൂഡയും സൽമാനൊപ്പം ഉണ്ടായിരുന്നു.

'ഞാനൊരു ഫുട്ബാൾ ആരാധകനല്ല. ചിലപ്പോൾ മത്സരങ്ങൾ കാണാറുണ്ട്. എന്നാൽ ഫോളോ ചെയ്യാറില്ല. പക്ഷെ സന്ദീപ് ഹൂഡ വലിയൊരു ഫുട്ബാൾ ആരാധകനാണ്. അദ്ദേഹത്തിനൊപ്പം ഞാൻ രണ്ട് മത്സരങ്ങൾ കണ്ടിട്ടുണ്ട്. കുറച്ച് കാര്യങ്ങൾ എനിക്ക് അറിയാം. എന്നാൽ മത്സരം കണ്ടുകൊണ്ടിരിക്കാനുള്ള ക്ഷമയില്ല'- എന്നാണ് സൽമാൻ ഖാൻ പറഞ്ഞത്. നടന്റെ പഴയ വിഡിയോ ആരാധകരുടെ ഇട‍യിൽ വലിയ ചർച്ചയായിട്ടുണ്ട്.

'ടൈഗർ 3' ആണ് ഇനി പുറത്തിറങ്ങാനുളള സൽമാൻ ഖാൻ ചിത്രം. നവംബർ 12നാണ് ചിത്രം പ്രദർശനത്തിനെത്തുന്നത്. കത്രീന കൈഫാണ് നായിക. യഷ് രാജ് സ്പൈ യൂണിവേഴ്സിൽ വരുന്ന ചിത്രമാണ് ‘ടൈഗർ 3’ . ടൈഗർ സിന്ദാ ഹേ, വാർ, പത്താൻ എന്നീ സിനിമകളുടെ കഥാപശ്ചാത്തലത്തിനു ശേഷം നടക്കുന്ന സംഭവങ്ങളാണ് 'ടൈഗർ 3' ൽ പറയുന്നത്. ഇമ്രാൻ ഹാഷ്മിയാണ് വില്ലന്‍ വേഷത്തിലെത്തുന്നത്. അശുതോഷ് റാണ, രേവതി, റിദ്ദി ദോഗ്ര, രൺവീർ ഷൂരേ എന്നിവരാണ് മറ്റ് താരങ്ങൾ. പത്താൻ ആയി ഷാറൂഖ് ഖാനും ചിത്രത്തിൽ അതിഥി വേഷത്തിലെത്തുന്നുണ്ട്.


Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Salman's 'not a Football fan' video goes viral amid meeting with Ronaldo
Next Story