Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇവരാണ് എന്റെ അടുത്ത സുഹൃത്തുക്കൾ; പരിചയപ്പെടുത്തി സൽമാൻ ഖാൻ

text_fields
bookmark_border
Salman Khan’s 3 best friends in Bollywood
cancel

ൽമാൻ ഖാന്റെ 58ാം പിറന്നാൾ ആഘോഷമാക്കുകയാണ് ആരാധകരും സിനിമാ ലോകവും. നടന് പിറന്നാൾ ആശംസയുമായി ബോളിവുഡ് ഒന്നടങ്കം എത്തിയിട്ടുണ്ട്. ഇത്തവണയും കുടുംബാംഗങ്ങൾക്കൊപ്പമായിരുന്നു പിറന്നാൾ ആഘോഷിച്ചത്.

ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ ഇടംപിടിക്കുന്നത് സൽമാന്റെ ഒരു പഴയ വിഡിയോയാണ്. അടുത്ത സുഹൃത്തുക്കളെക്കുറിച്ചാണ് നടൻ വിഡിയോയിൽ പറയുന്നത്. നടന്റെ പിറന്നാളിനോടനുബന്ധിച്ചാണ് വിഡിയോ വിണ്ടും ഇടംപിടിച്ചത്.

സൽമാന്റെ അടുത്ത സുഹൃത്തുക്കളെക്കുറിച്ചായിരുന്നു ചോദ്യം. 'ഷാറൂഖ് ഖാനും ആമിർ ഖാനും എന്റെ അടുത്ത സുഹൃത്തുക്കളാണ്. അതുപോലെ നടി കത്രീന കൈഫും നല്ല സുഹൃത്താണ്' എന്നായിരുന്നു നടന്റെ മറുപടി.

ഷാറൂഖും ആമിറുമായുളള സൽമാന്റെ സൗഹൃദം ഏവർക്കും അറിയാവുന്നതാണ്. തിയറ്ററുകളിൽ പരസ്പരം ഏറ്റുമുട്ടാറുണ്ടെങ്കിലും വ്യക്തിജീവിതത്തിൽ മൂവരും അടുത്ത സുഹൃത്തുക്കളാണ്. സിനിമ തിരക്കുകൾക്കിടയിലും താരങ്ങൾ ഒത്തുകൂടുകയും തങ്ങളുടേതായ സമയം ചെലവഴിക്കാറുമുണ്ട്. അടുത്തിടെ മൂവരും സൽമാന്റെ വസതിയിൽ എത്തിയിരുന്നു.

ടൈഗർ 3 ആണ് ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ സൽമാൻ ചിത്രം. നവംബർ 12 ന് തിയറ്ററുകളിലെത്തിയ ചിത്രം മനീഷ് ശർമയാണ് സംവിധാനം ചെയ്തിരിക്കുന്നത്. കത്രീന കൈഫായിരുന്നു നായിക. ഈ ചിത്രത്തിൽ അതിഥി വേഷത്തിൽ ഷാറൂഖ് ഖാൻ എത്തിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Salman Khan’s 3 best friends in Bollywood
Next Story