Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

റോഡില്‍ കിടന്നുറങ്ങുന്നവരെ വിളിച്ചുണര്‍ത്തി ഭക്ഷണം കൊടുക്കും; സൽമാൻ ഖാനെ കുറിച്ച് അയിഷ ജുൽക്ക

text_fields
bookmark_border
റോഡില്‍ കിടന്നുറങ്ങുന്നവരെ വിളിച്ചുണര്‍ത്തി ഭക്ഷണം കൊടുക്കും; സൽമാൻ ഖാനെ കുറിച്ച് അയിഷ ജുൽക്ക
cancel

സൽമാൻ ഖാൻ നടൻ എന്നതിനപ്പുറം നല്ല വ്യക്തിത്വത്തിന് ഉടമയാണെന്ന് നടി അയിഷ ജുൽക്ക. മിഡ് ഡേക്ക് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്. ഷൂട്ടിങ്ങിന് ശേഷം രാത്രികളിൽ യാചകർക്ക് ഭക്ഷണവുമായി സൽമാൻ എത്താറുണ്ടെന്ന് നടി അഭിമുഖത്തിൽ പറഞ്ഞു.

1991-ൽ പുറത്ത് ഇറങ്ങിയ സൽമാൻ ഖാന്റെ കുർബാന എന്ന ചിത്രത്തിലൂടെയാണ് അയിഷ ബോളിവുഡിൽ എത്തുന്നത്. ഈ സിനിമയിൽ നടനോടൊപ്പമുള്ള അനുഭവം പങ്കുവെക്കവെയാണ് ഇക്കാര്യം പറഞ്ഞത്.

'സൽമാൻ ഖാനെ എനിക്ക് വളരെ ഇഷ്ടമാണ്, കാരണം ഒരു മികച്ച വ്യക്തിയാണ്. ഇപ്പോഴും ഞാൻ ഓർക്കുന്നു, ഞങ്ങള്‍ ഷൂട്ട് പൂര്‍ത്തിയാക്കി വീട്ടിലേക്ക് മടങ്ങുമ്പോള്‍, അദ്ദേഹം പാവപ്പെട്ടവര്‍ക്കായി ഭക്ഷണം പാക്ക് ചെയ്യുകയായിരിക്കും. രാത്രി എത്ര വൈകിയാലും റോഡില്‍ കിടന്നുറങ്ങുന്നവരെ വിളിച്ചുണര്‍ത്തി ഭക്ഷണം കൊടുത്തിട്ടെ അദ്ദേഹം പോകാറുള്ളൂ'; പഴയ ഓർമ പങ്കുവെച്ച് കൊണ്ട് നടി പറഞ്ഞു.

ഒരു ചെറിയ ഇടവേളക്ക് ശേഷം ആയിഷ ജുല്‍ക്ക അഭിനയരംഗത്തേക്ക് മടങ്ങി വന്നിരിക്കുകയാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Salman Khan Used To Find Beggars Late At Night On The Road, Wake Them Up By Offering Food, Ayesha Jhulka Once Recalled
Next Story