Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ആമിർ ഖാന് സൂപ്പർ ഹിറ്റ് നൽകിയ തമിഴ് സംവിധായകനൊപ്പം സൽമാൻ!

text_fields
bookmark_border
Salman Khan teams up with director AR Murugadoss for his next
cancel

ടൈഗർ 3ക്ക് ശേഷം പുതിയ ചിത്രവുമായി നടൻ സൽമാൻ ഖാൻ. കോളിവുഡ് സൂപ്പർ സംവിധായകൻ എ.ആർ മുരുകദോസിനൊപ്പമാണ് പുതിയ ചിത്രം. സോഷ്യൽ മീഡിയ പേജിലൂടെ സൽമാനാണ് ചിത്രം പ്രഖ്യാപിച്ചിരിക്കുന്നത്. 2025 ഈദിനാണ് ചിത്രം എത്തുക. നിർമാതാവും തിരക്കഥാകൃത്തുമായ സാജിദ് നദിയാദ്‌വാലയും ചിത്രത്തിന്റെ ഭാഗമാണ്. മറ്റുവിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

സംവിധായകൻ എ.ആർ മുരുകദോസിന്റെ മൂന്നാമത്തെ ഹിന്ദി ചിത്രമാണിത്. ആമിർ ഖാൻ, അസിൻ എന്നിവർ പ്രധാനവേഷത്തിലെത്തിയ ഗജനിയാണ് സംവിധായകന്റെ ആദ്യ ബോളിവുഡ് ചിത്രം. 2008 ൽ പുറത്തിറങ്ങിയ ഗജനി വൻ വിജയമായിരുന്നു. രജനിയുടെ ദർബാർ ആണ് ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ മുരുകദോസ് ചിത്രം.

പോയ വർഷം ഏറെ പ്രതീക്ഷയോടെയാണ് തിയറ്ററുകളിലെത്തിയ സൽമാൻ ഖാൻ ചിത്രമായിരുന്നു ടൈഗർ 3. യഷ് രാജ് ഫിലിംസിന്റെ സ്പൈ യുണിവേഴ്സിൽ ഒരുങ്ങിയ ചിത്രം പ്രതീക്ഷിച്ചത് പോലെ വിജയം നേടിയില്ല. ചിത്രത്തിൽ സൽമാനൊപ്പം ഷാറൂഖ് ഖാനും എത്തിയിരുന്നു. എന്നാൽ കിങ് ഖാന്റെ കാമിയോ പ്രതീക്ഷിച്ചത് പോലെ ഗുണം ചെയ്തില്ല. കത്രീന കൈഫ്, ഇമ്രാൻ ഹഷ്മി എന്നിവരായിരുന്നു മറ്റുതാരങ്ങൾ. ടൈഗർ 3 ക്ക് മുമ്പ് തിയറ്ററുകളിലെത്തിയ സൽമാൻ ചിത്രം 'കിസി ക ഭായി കിസി കി ജാനും' പരാജയമായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Salman Khan teams up with director AR Murugadoss for his next
Next Story