Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഉറ്റ സുഹൃത്ത് ബാബ സിദ്ദീഖി കൊല്ലപ്പെട്ടതോടെ സൽമാൻ ഖാന്‍റെ ഉറക്കം നഷ്ടപ്പെട്ടു -വെളിപ്പെടുത്തലുമായി സീഷാൻ സിദ്ദീഖി

text_fields
bookmark_border
ഇടയ്ക്കിടെ വിളിക്കുകയും രാത്രി ഉറങ്ങാൻ സാധിക്കാത്തതിനെ കുറിച്ച് പറയുകയും ചെയ്യുമായിരുന്നെന്ന്
ഉറ്റ സുഹൃത്ത് ബാബ സിദ്ദീഖി കൊല്ലപ്പെട്ടതോടെ സൽമാൻ ഖാന്‍റെ ഉറക്കം നഷ്ടപ്പെട്ടു -വെളിപ്പെടുത്തലുമായി സീഷാൻ സിദ്ദീഖി
cancel

ബൈ: തന്‍റെ ഉറ്റ സുഹൃത്തും എൻ.സി.പി നേതാവുമായ ബാബ സിദ്ദീഖി കൊല്ലപ്പെട്ടതോടെ സൽമാൻ ഖാന് ഉറക്കം നഷ്ടപ്പെട്ടു എന്ന വെളിപ്പെടുത്തലുമായ സീഷാൻ സിദ്ദീഖി. ഒക്ടോബർ 12ന് ബാന്ദ്രയിലെ സീഷാൻ സിദ്ദീഖിയുടെ ഓഫീസിന് പുറത്ത് ദസറ ആഘോഷിക്കുന്നതിനിടെയാണ് ലോറൻസ് ബിഷ്ണോയിയുടെ ഗുണ്ടകൾ ബാബ സിദ്ദീഖിയെ വെടിവെച്ച് കൊലപ്പെടുത്തിയത്. സൽമാന്‍റെ സുഹൃത്തായതിനാലാണ് ബാബ സിദ്ദീഖിയെ കൊലപ്പെടുത്തിയതെന്ന് പിന്നീട് അക്രമികൾ പൊലീസിനോട് വെളിപ്പെടുത്തിയിരുന്നു.

ഇപ്പോൾ ബി.ബി.സി ഹിന്ദിക്ക് നൽകിയ അഭിമുഖത്തിലാണ് തന്‍റെ പിതാവിന്‍റെ മരണത്തിന് ശേഷമുള്ള നടൻ സൽമാൻ ഖാന്‍റെ അവസ്ഥ സീഷാൻ പറഞ്ഞിരിക്കുന്നത്. സംഭവത്തിന് ശേഷം സൽമാൻ ഭായ് വളരെ അസ്വസ്ഥനായിരുന്നു. എന്‍റെ പിതാവും അദ്ദേഹവും സഹോദരങ്ങളെ പോലെ വളരെ അടുപ്പത്തിലായിരുന്നു. പിതാവിന്‍റെ മരണശേഷം അദ്ദേഹം പിന്തുണയുമായി കൂടെ നിന്നു. എന്നെ ഇടയ്ക്കിടെ വിളിക്കുകയും രാത്രി ഉറങ്ങാൻ സാധിക്കാത്തതിനെ കുറിച്ച് പറയുകയും ചെയ്യുമായിരുന്നു -സീഷാൻ പറഞ്ഞു.

ബാബ സിദ്ദീഖിയുടെ മരണത്തിൽ സൽമാൻ ഖാൻ തകർന്നു പോയെന്ന് നേരത്തെ തന്നെ റിപ്പോർട്ടുകളുണ്ടായിരുന്നു. തനിക്കെതിരെയും തന്‍റെ ഉറ്റ സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കുമെതിരെയുള്ള വധഭീഷണി കാരണം ഉറക്കം നഷ്ടപ്പെട്ട അവസ്ഥയാണെന്നും വിവരമുണ്ടായിരുന്നു.

ദിവസങ്ങൾക്കുമുമ്പ്, സീഷാൻ സിദ്ദീഖി എൻ.സി.പി അജിത് പവാർ വിഭാഗത്തിൽ ചേർന്നിരുന്നു. മാത്രമല്ല, നിയമസഭ തെരഞ്ഞെടുപ്പിൽ ബാന്ദ്ര ഈസ്റ്റ് സീറ്റിൽ നിന്നും മത്സരിക്കാനും പദ്ധതിയുണ്ട്. ത​ന്റെ പിതാവിന്റെ പൂർത്തീകരിക്കാനാവാത്ത സ്വപ്നത്തിനു വേണ്ടി ഒരിക്കൽ കൂടി ബാന്ദ്ര സീറ്റിൽ വിജയിക്കണം എന്നാണ് സീഷാൻ പറഞ്ഞത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Salman Khan struggles with sleepless nights after Baba Siddique’s murder
Next Story