Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

തല മുടി മൊട്ടയടിച്ച് സൽമാൻ! കാരണം ഷാറൂഖ് ഖാനാണെന്ന് ആരാധകർ

text_fields
bookmark_border
Salman sets internet ablaze with his new hairdo
cancel

നടൻ സൽമാൻ ഖാന്റെ പുതിയ ലുക്ക് ആരാധകരെ ഞെട്ടിച്ചിട്ടുണ്ട്. തല മുടി മൊട്ടയടിച്ചാണ് നടൻ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. സല്ലുവിന്റെ പുതിയ ലുക്ക് പ്രേക്ഷകരുടെ ഇടയിൽ വലിയ ചർച്ചയായിട്ടുണ്ട്.

പുതിയ ചിത്രത്തിന് വേണ്ടിയാണോ മുടി കളഞ്ഞതെന്നാണ് ആരാധകർ ചോദിക്കുന്നത്. സുൽത്താൻ2, തേരാ നാം 2 തുടങ്ങിയ സിനിമകളെ കുറിച്ചുള്ള ചർച്ച സമൂഹമാധ്യമങ്ങളിൽ സജീവമായിട്ടുണ്ട്. കൂടാതെ ഷാറൂഖ് ഖാൻ ചിത്രമായ ജവാന്റെ പ്രമോഷന്റെ ഭാഗമായാണ് സൽമാൻ മുടി മൊട്ടയടിച്ചതെന്നും ആരാധകർ പറയുന്നുണ്ട്. ജവാനിൽ തലമുടി മൊട്ടയടിച്ച് ഷാറൂഖ് ഖാൻ എത്തുന്നുണ്ട്.

സെപ്റ്റംബർ ഏഴിനാണ് ജവാൻ തിയറ്ററുകളിൽ എത്തുന്നത്. അറ്റ്ലി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നയൻതാരയാണ് നായിക. വിജയ് സേതുപതിയാണ് എസ്. ആർ.കെയുടെ വില്ലനായി എത്തുന്നത്. സംവിധായകൻ അറ്റ്ലിയുടെയും നയൻസിന്റേയും ആദ്യ ബോളിവുഡ് ചിത്രമാണിത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Salman khan sets internet ablaze with his new 'hairdo
Next Story