Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightCelebritieschevron_rightകാൻസർ അതിജീവിച്ച...

കാൻസർ അതിജീവിച്ച കുഞ്ഞുആരാധകന് നൽകിയ വാക്കുപാലിച്ച് സൽമാൻ; അഭിനന്ദിച്ച് ആരാധകർ

text_fields
bookmark_border
Salman Khan meets cancer patient
cancel

സിനിമ മാത്രമല്ല ജീവകാരുണ്യ പ്രവർത്തനങ്ങളിലും സൽമാൻ ഖാൻ സജീവമാണ്. സിനിമാ തിരക്കുകൾക്കിടയിലും ദുരിതമനുഭവിക്കുന്ന ജനങ്ങൾക്കും പ്രത്യേകിച്ച് കുഞ്ഞുങ്ങൾക്കും കൈതാങ്ങായി സൽമാൻ എത്താറുണ്ട്.

ഇപ്പോഴിതാ കാൻസറിനോട് പോരാടി വിജയിച്ച ഒമ്പത് വയസുകാരനായ തന്റെ കുഞ്ഞ് ആരാധകന് നൽകിയ വാക്ക് പാലിച്ചിരിക്കുകയാണ് സൽമാൻ ഖാൻ. തന്റെ വീട്ടിലെത്തിയ ജഗൻബീറിനെ നടൻ നേരിട്ടെത്തിയാണ് സ്വീകരിച്ചത്. സൽമാനൊപ്പം ഏറെനേരം സമയം ചെലവഴിച്ചതിന് ശേഷമാണ് കുട്ടി മടങ്ങിയത്. നടന്റെ നല്ല മനസിനെ അഭിനന്ദിച്ച് ആരാധകർ എത്തിയിട്ടുണ്ട്.

2018 ൽ മുംബൈയിലെ ടാറ്റ മെമ്മോറിയൽ സെന്ററിൽ വെച്ചാണ് സൽമാൻ ജഗൻബീറിനെ ആദ്യമായികാണുന്നത്. അന്ന് നാല് വയസായിരുന്നു കുട്ടിയുടെ പ്രായം. കീമോതെറാപ്പിക്കായി എത്തിയതായിരുന്നു. അന്ന് കുട്ടിക്ക് മാനസിക പിന്തുണയേകി സൽമാൻ ഒപ്പമുണ്ടായിരുന്നു. രോഗമുക്തി നേടിയതിന് ശേഷം കാണമെന്ന് സൽമാൻ ഉറപ്പു നൽകിയിരുന്നു. ആ വാക്കാണ് പാലിച്ചിരിക്കുന്നത്. ഇതിന്റെ ചിത്രങ്ങളും വിഡിയോയും സോഷ്യൽ മീഡിയയിൽ വൈറലാണ്.

രോഗമുക്തി നേടിയ കുട്ടി സ്കൂൾ പഠനം ആരംഭിച്ചിട്ടുണ്ട്. ആരോഗ്യനില തൃപ്തികരമാണെന്നാണ് പുറത്തു വരുന്ന വിവരം.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Salman Khan
News Summary - Salman Khan meets cancer patient
Next Story