Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

രക്ഷിക്കാൻ ആർക്കും കഴിയില്ല, നിങ്ങൾ ഇപ്പോൾ ഞങ്ങളുടെ റഡാറിൽ; സല്‍മാന് വീണ്ടും വധഭീഷണി

text_fields
bookmark_border
Salman Khan gets new Life threats
cancel

നടൻ സൽമാൻ ഖാന് വീണ്ടും വധഭീഷണിയുമായി അധോലോക നേതാവ് ലോറൻസ് ബിഷ്ണോയി. ഞായറാഴ്ച, പഞ്ചാബി ഗായകനും നടനുമായ ജിപ്പി ഗ്രോവാളിനാണ് ലോറൻസ് ബിഷ്ണോയി എന്ന പേരിൽ സോഷ്യൽ മീഡിയയിലൂടെ സന്ദേശം ലഭിച്ചത്. നിങ്ങളുടെ സഹോദരൻ സൽമാൻ ഖാനെ രക്ഷിക്കാനുള്ള സമയമാണിതെന്നും ആർക്കും സൽമാനെ രക്ഷിക്കാനാവില്ലെന്നും സന്ദേശത്തിൽ പറയുന്നു.

'സൽമാൻ ഖാനെ നിങ്ങൾ സഹോദരനെ പോലെയാണ് കാണുന്നത്. എന്നാൽ ഇപ്പോൾ നിങ്ങളുടെ സഹോദരനെ രക്ഷിക്കാനുള്ള സമയമാണ്. ഇത് സൽമാന് കൂടിയുള്ള സന്ദേശമാണ്. ദാവൂദ് നിങ്ങളെ രക്ഷിക്കുമെന്ന വ്യാമോഹം വേണ്ട. നിന്നെ രക്ഷിക്കാൻ ആർക്കും കഴിയില്ല.

സിദ്ധു മൂസവാലയുടെ മരണത്തിനു പിന്നാലെയുള്ള നിങ്ങളുടെ നാടകീയമായ പ്രതികരണം ശ്രദ്ധിച്ചിരുന്നു. അവൻ എങ്ങനെയുള്ള വ്യക്തിയായിരുന്നെന്നും അവന്റെ ക്രിമിനൽ പശ്ചാത്തലവുമെല്ലാം ഞങ്ങള്‍ക്കറിയാം. നിങ്ങൾ ഇപ്പോൾ ഞങ്ങളുടെ റഡാറിൽ എത്തിയിരിക്കുന്നു. ഇതൊരു ട്രെയിലറായി കരുതുക. മുഴുവൻ ചിത്രം ഉടൻ പുറത്തിറങ്ങും. നിങ്ങൾ ആഗ്രഹിക്കുന്ന ഏത് രാജ്യത്തേക്ക് വേണമെങ്കിലും പോകാം. എന്നാൽ ഓർക്കുക, മരണത്തിന് വിസ ആവശ്യമില്ല. അത് ക്ഷണിക്കപ്പെടാതെ വരുന്നു'- എന്ന സന്ദേശമാണ് ജിപ്പി ഗ്രേവാളിന് ലഭിച്ചത്.മുംബൈ പൊലീസ് സൽമാൻ ഖാന്‍റെ സുരക്ഷാ ക്രമീകരണങ്ങൾ പുനഃപരിശോധിച്ചിട്ടുണ്ട്.

കഴിഞ്ഞ മാര്‍ച്ചിലും സല്‍മാന് ഭീഷണി കത്ത് ലഭിച്ചിരുന്നു. അക്രമികൾ വെടിവച്ചു കൊലപ്പെടുത്തിയ പഞ്ചാബ് ഗായകനും കോൺഗ്രസ് നേതാവുമായ സിദ്ധു മൂസവാലയുടെ അവസ്ഥയുണ്ടാകുമെന്നായിരുന്നു കത്തിൽ. പ്രഭാത സവാരിക്കു പോകുന്ന വഴിയിൽനിന്നാണ് കത്ത് ലഭിച്ചത്. തുടർന്ന് മുംബൈ പൊലീസ് ഖാന് വൈ പ്ലസ് കാറ്റഗറി സുരക്ഷ ഏർപ്പെടുത്തിയിരുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Salman Khan gets new Life threats
Next Story