Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightCelebritieschevron_rightസൽമാൻ ഖാൻ...

സൽമാൻ ഖാൻ സ്ക്രീനിലെത്തി, ഹൗസ്ഫുളളായ തിയറ്ററിൽ പടക്കം പൊട്ടിച്ച് ആരാധകർ- വിഡിയോ

text_fields
bookmark_border
Salman Khan fans burst firecrackers while watching Tiger 3 on Diwali- video went viral
cancel

ൽമാൻ ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ചിത്രമാണ് ടൈഗർ 3. ദീപാവലി ദിനത്തിൽ തിയറ്ററുകളിലെത്തിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ ഇടംപിടിക്കുന്നത് ചിത്രത്തിന്റെ പ്രദർശനത്തിനിടെ തിയറ്ററിൽ പടക്കം പൊട്ടിക്കുന്ന സൽമാൻ ആരാധകരുടെ വിഡിയോയാണ്.

മഹാരാഷ്ട്രയിലെ നാസിക് ജില്ലയിലെ മലേഗാവിലെ മോഹൻസ് സിനിമാസ് തിയറ്ററിലാണ് ആവേശം മൂത്ത് ഒരുകൂട്ടം ആരാധകർ പടക്കം പൊട്ടിച്ചത്. ഹൗസ്ഫുള്ളായ തിയറ്ററിൽ ജനങ്ങൾ ചിതറിയോടുന്നതും വിഡിയോയിൽ കാണാം. സിനിമ തിയറ്ററിൽ പടക്കം പൊട്ടിച്ചതിനെതിരെ രൂക്ഷ വിമർശനമാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്.

സൽമാൻ ഖാനെ കേന്ദ്രകഥാപാത്രമാക്കി മനീഷ് ശർമ സംവിധാനം ചെയ്ത ചിത്രമാണ് ടൈഗർ 3. 2012 ൽ പുറത്തിറങ്ങിയ 'എക് ഥാ ടൈഗറി'ന്റെ മൂന്നാംഭാഗമാണിത്. ആദ്യദിനം 44.50 കോടിയാണ് ചിത്രം നേടിയിരിക്കുന്നത്.

കത്രീന കൈഫാണ് നായിക. ഇമ്രാൻ ഹാഷ്മിയാണ് ചിത്രത്തിലെ വില്ലൻ. അശുതോഷ് റാണ, രേവതി, റിദ്ദി ദോഗ്ര രൺവീർ ഷൂരേ എന്നിവരാണ് മറ്റുതാരങ്ങൾ. ചിത്രത്തിൽ പത്തനായി ഷാറൂഖ് ഖാനും അതിഥി വേഷത്തിൽ എത്തിയിട്ടുണ്ട്. ഫസ്റ്റ് ഷോ കഴിഞ്ഞതിന് പിന്നാലെ ഷാറൂഖ് ഖാന്റേയും സൽമാന്റേയും രംഗങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:salman khanBollywood NewsTiger 3
News Summary - Salman Khan fans burst firecrackers while watching Tiger 3 on Diwali- video went viral
Next Story