Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഒന്നോ രണ്ടോ പേർ ജയിലിൽ പോകുന്നതു വരെ ഇതവസാനിക്കില്ല; വ്യാജ വിഡിയോകൾ നിർമിക്കുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് സൽമാൻ ഖാൻ

text_fields
bookmark_border
https://www.madhyamam.com/tags/salman-khan
cancel

എഐ ഉപയോഗിച്ച് നിർമിക്കുന്ന വ്യാജ വിഡിയോകൾക്കും ഡീപ്‌ഫേക് ക്ലിപ്പുകൾക്കുമെതിരെ ശക്തമായ നിയമനടപടി വേണമെന്ന് ബോളിവുഡ് സൂപ്പർതാരം സൽമാൻ ഖാൻ. ഒന്നുരണ്ട് പേരെയെങ്കിലും ജയിലിൽ അടക്കുന്നതു വരെ ഇത്തരം അനധികൃത നിർമ്മിതികൾ അവസാനിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. പ്രശസ്ത റിയാലിറ്റി ഷോയായ ബിഗ് ബോസ് 20ന്റെ എപ്പിസോഡിനിടയിലാണ് താരം ഈ വിഷയം ഉന്നയിച്ചത്.

സമൂഹമാധ്യമങ്ങളിൽ എഐ വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുന്നത് ഭയപ്പെടുത്തുന്ന കാര്യമാണെന്ന് സൽമാൻ ഖാൻ അഭിപ്രായപ്പെട്ടു. പലരുടെയും ശബ്ദങ്ങളും ദൃശ്യങ്ങളും കൃത്രിമമായി മാറ്റിയെഴുതി അവർ എങ്ങും പറയാത്ത കാര്യങ്ങൾ പറഞ്ഞുവെന്ന രീതിയിൽ പ്രചരിപ്പിക്കുകയാണ്. താനും ഇത്തരം വ്യാജ എഐ ഉള്ളടക്കങ്ങളുടെ ഇരയായിട്ടുണ്ടെന്ന് അദ്ദേഹം വെളിപ്പെടുത്തി.

വ്യാജമാണെന്ന് അറിയാതെ ഇത് ഷെയർ ചെയ്യുന്നവരും, ബോധപൂർവ്വം ഇത് നിർമ്മിച്ച് പ്രചരിപ്പിക്കുന്നവരും തമ്മിൽ വ്യത്യാസമുണ്ടെന്നും സൽമാൻ ചൂണ്ടിക്കാട്ടി. ഇതൊരു എഐ നിർമ്മിത വീഡിയോ ആണെന്ന് അറിയാതെ ആരെങ്കിലും അത് പോസ്റ്റ് ചെയ്തേക്കാം. എന്നാൽ യാഥാർത്ഥ്യം അറിഞ്ഞുകൊണ്ട് തന്നെ ഇത്തരം വീഡിയോകൾ മനപ്പൂർവ്വം നിർമ്മിക്കുന്നവർ എന്തുതരം മനുഷ്യരാണ്? അത്തരം ആളുകളെയാണ് ജയിലിൽ അടക്കേണ്ടത്. ഒന്നോ രണ്ടോ പേരെങ്കിലും ജയിലിൽ പോയാലേ ഇത് അവസാനിക്കൂ എന്നും താരം രൂക്ഷമായ ഭാഷയിൽ പറഞ്ഞു.

സമൂഹമാധ്യമങ്ങളിൽ ശക്തമായ സെൻസറിങ്ങും കർശന നിയമങ്ങളും നടപ്പിലാക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്നും ഈ വിഷയത്തിൽ ഗൗരവകരമായ ഇടപെടലുകൾ ഉണ്ടാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സാധാരണക്കാരായ ജനങ്ങളെയും അവരുടെ കുടുംബങ്ങളെയും ഇത്തരം വ്യാജ വിഡിയോകൾ എത്രത്തോളം ദോഷകരമായി ബാധിക്കുന്നുണ്ടെന്നും സൽമാൻ ആശങ്ക പ്രകടിപ്പിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - salman khan asked fior legal action against deep fake video
Next Story