Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightCelebritieschevron_rightസലിംകുമാറിന് വിട...

സലിംകുമാറിന് വിട ചൊല്ലി നാട്; മൃതദേഹം പറവൂരിലെ വീട്ടിൽ; സംസ്കാരം ഉടൻ

text_fields
bookmark_border
സലിംകുമാറിന് വിട ചൊല്ലി നാട്; മൃതദേഹം പറവൂരിലെ വീട്ടിൽ; സംസ്കാരം ഉടൻ
cancel
camera_alt

സലിം കുമാറിന്റെ മൃതദേഹം പറവൂരിലുള്ള വീട്ടിൽ എത്തിച്ചു 

പറവൂർ: ടൗൺഹാളിൽ പൊതുദർശനത്തിന് വെച്ച സലിം കുമാറിന്റെ മൃതദേഹം സംസ്കാര ചടങ്ങുകൾക്കായി അദ്ദേഹത്തിന്റെ വീട്ടിലേക്ക് കൊണ്ടുപോയി. ടൗൺഹാളിൽ നിന്നും രണ്ടര കിലോമീറ്റർ മാത്രം ദൂരമുള്ള സലിം കുമാറിന്റെ ലാഫിങ് വില്ലയിലേക്കാണ് ചടങ്ങുകൾക്കായി മൃതദേഹം കൊണ്ട് പോകുന്നത്. സഹപ്രവർത്തകരും രാഷ്ട്രീയ നേതാക്കളും സംസ്കാര ചടങ്ങുകൾക്കായി വീട്ടിലേക്ക് തിരിച്ചു. ഉച്ച കഴിഞ്ഞ് മൂന്ന് മണിക്ക് ഔദ്യോഗിക ബഹുമതികളോടെ അന്ത്യ കർമങ്ങൾ നടത്തി മൃതദേഹം സംസ്കരിക്കും.

ചലച്ചിത്ര മേഖലയിലെ നിരവധിപേരാണ് അനുശോചനം അറിയിക്കാൻ ടൗൺഹാളിലേക്ക് നേരിട്ടെത്തിയത്. മുഖ്യമന്ത്രി വി.ഡി. സതീശൻ, സാംസ്‌കാരിക വകുപ്പ് മന്ത്രി പി.സി. വിഷ്ണുനാഥ്, എം.പി. ഹൈബി ഈഡൻ തുടങ്ങിയവർ സലിം കുമാറിന് അന്ത്യോപചാരം അർപ്പിച്ചു. സലിം കുമാറിന്റെ രണ്ട് മക്കളെയും കെട്ടിപിടിച്ച് ആശ്വസിപ്പിച്ചാണ് മുഖ്യമന്ത്രി മടങ്ങിയത്. പ്രതിപക്ഷ നേതാവ് പിണറായി വിജയൻ, വയനാട് എം.പി പ്രിയങ്ക ഗാന്ധി, ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല, സണ്ണി ജോസഫ് തുടങ്ങിയ രാഷ്ട്രീയ പ്രമുഖർ അനുശോചനം അറിയിച്ചു.

ഹാസ്യവേഷങ്ങളിലൂടെ അരങ്ങുതകർക്കുകയും, തന്റേതായ അഭിനയശൈലികൊണ്ട് ഗൗരവമുള്ള കഥാപാത്രങ്ങളിൽ അത്ഭുതം തീർക്കുകയും ചെയ്ത നടൻ സലിം കുമാറിന്റെ മൃതദേഹം അവസാന നോക്കുകാണാൻ വൻജനാവലിയാണ് പറവൂർ ടൗൺഹാളിലേക്ക് എത്തിയത്. ഉച്ചക്ക് ഒരു മണി വരെയാണ് പൊതുദർശനം സജ്ജീകരിച്ചിരുന്നത്. സമയബന്ധിതമായി പൊതുദർശനം പൂർത്തിയാക്കിയ ശേഷമാണ് മൃതദേഹം വീട്ടിലേക്ക് കൊണ്ടുപോയത്. രാഷ്ട്രീയ, സിനിമ മേഖലയിലെ പ്രമുഖർ ടൗൺഹാളിൽ എത്തിയിട്ടുണ്ടായിരുന്നു.

ആരോഗ്യനില വഷളായതിനെത്തുടർന്ന് ഇന്നലെ രാവിലെയാണ് സലിം കുമാറിനെ എറണാകുളം അമൃത ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വെന്റിലേറ്ററിൽ ചികിത്സയിലിരിക്കെ രാത്രി 10.45ഓടെയാണ് മരണം സ്ഥിരീകരിച്ചത്. 57 വയസ്സായിരുന്നു. പറവൂരിലെ വസതിയിൽ നടക്കുന്ന സംസ്കാര ചടങ്ങുകളുടെ ചെലവുകളും അനുബന്ധ ക്രമീകരണങ്ങളും സംസ്ഥാന സർക്കാർ വഹിക്കുമെന്ന് അറിയിച്ചു. ഇതിനായി എറണാകുളം ജില്ലാ കലക്ടർക്ക് നിർദേശം നൽകിയിട്ടുണ്ട്.

അന്തരിച്ച സലിം കുമാറിന് അനുശോചനം അറിയിച്ച് രാഷ്ട്രീയ മേഖലയിലെ പ്രമുഖർ രംഗത്തെത്തി. മലയാള ചലച്ചിത്ര മേഖലക്ക് നികത്താനാകാത്ത നഷ്‌ടമാണ് സലീം കുമാറിൻ്റെ വിയോഗത്തിലൂടെ ഉണ്ടായിരിക്കുന്നത്. മറ്റുള്ളവരിൽ നിന്നും കടം കൊള്ളാതെ തൻ്റേതായ അഭിനയശൈലി രൂപപ്പെടുത്താൻ സലിം കുമാറിനു സാധിച്ചു. അദ്ദേഹത്തിൻ്റെ സ്‌മരണ നമ്മുടെ ഹൃദയങ്ങളിൽ അണയാതെ എക്കാലവും നിലനിൽക്കുമെന്നും സലീം കുമാറിൻ്റെ കുടുംബാംഗങ്ങളുടേയും സുഹൃത്തുക്കളുടേയും ദുഃഖത്തിൽ പങ്കു ചേരുന്നതായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ഫേസ്ബുക് പോസ്റ്റിലൂടെ പറഞ്ഞു.

കലാരംഗത്തെ മികവിനൊപ്പം, സാമൂഹിക വിഷയങ്ങളിൽ സ്വന്തം അഭിപ്രായങ്ങൾ തുറന്നുപറയാനും, ജീവിതത്തിൽ എന്ത് പ്രതിസന്ധി ഉണ്ടായാലും അതിനെ ചിരിച്ചുകൊണ്ട് നേരിടുവാനും സലിം കുമാർ കാണിച്ച ആർജ്ജവത്തെ ഞാൻ ഈ അവസരത്തിൽ പ്രത്യേകം സ്മരിക്കുകയാണെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല വ്യക്തമാക്കി.

മലയാള ഹാസ്യനടൻ, എഴുത്തുകാരൻ, സംവിധായകൻ എന്നീ നിലകളിൽ പ്രശസ്തനായ സലിം കുമാർ തന്റെ അസാധാരണ കഴിവിലൂടെ എണ്ണമറ്റ ഹൃദയങ്ങൾക്ക് ചിരിയും ഊഷ്മളതയും പകർന്നു. ഇന്ത്യൻ സിനിമക്ക് അദ്ദേഹം നൽകിയ സംഭാവന തലമുറകളോളം ഓർമ്മിക്കപ്പെടുമെന്ന് പ്രിയങ്ക ഗാന്ധി ട്വീറ്റ് ചെയ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Salim KumarMalayalam ActorPassed AwayFuneral Ceremony
News Summary - Salim Kumar's body brought to Paravur Town Hall
Next Story