Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightCelebritieschevron_rightലാലിനൊപ്പമുള്ള...

ലാലിനൊപ്പമുള്ള കുട്ടിയെ മനസിലായോ! താരപുത്രൻ സിനിമയിലേക്ക്

text_fields
bookmark_border
Salim Kumar  Son Chandhu Shares childhood Pic With Lal
cancel

ടൻ സലിം കുമാറിന്റെ മകൻ ചന്തു സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുക‍യാണ്. ചിദംബരം സംവിധാനം ചെയ്യുന്ന 'മഞ്ഞുമ്മൽ ബോയ്സ്' എന്ന ചിത്രത്തിലൂടെയാണ് ചുവടുവെപ്പ്. ചിത്രത്തിൽ ഒരു പ്രധാനകഥാപാത്രത്തെയാണ് താരപുത്രൻ അവതരിപ്പിക്കുന്നതെന്നാണ് പുറത്തു വരുന്ന വിവരം.

ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ ഇടംപിടിക്കുന്നത് ചന്തു പങ്കുവെച്ച ഒരു കുറിപ്പാണ്. നടനും സംവിധായകനുമായ ലാലിനോടൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു കുറിപ്പ്.23 വർഷങ്ങൾക്ക് മുൻപ്, എന്ന് ആമുഖമായി പറഞ്ഞുകൊണ്ടാണ് കുറിപ്പ് ആരംഭിക്കുന്നത്.

'തെങ്കാശിപ്പട്ടണം സിനിമയുടെ വിജയാഘോഷം റിനയിസ്സൻസ് ഹോട്ടലിൽ നടക്കുന്നു. ആദ്യമായി ഒരുപാട് ആളുകളെ ഒരുമിച്ചു കാണുന്നതിന്‍റെ ഭയപ്പാടിൽ, മാറിയിരുന്നിരുന്ന ആ കൊച്ചുകുട്ടിയെ, ഒരാൾ എടുത്തുകൊണ്ട് വന്ന് മടിയിൽ ഇരുത്തി ഫോട്ടോ എടുപ്പിച്ചു.23 വർഷങ്ങൾക്ക് ശേഷം..മഞ്ഞുമ്മൽ ബോയ്സിന്റെ പൂജ കൊടൈക്കനാലിൽ നടക്കുന്നു..ആദ്യമായി ഒരു സിനിമയിൽ മുഴുനീള കഥാപാത്രം ചെയ്യുന്നതിന്‍റെ പേടിയും പിരിമുറുക്കവും എല്ലാം പ്രകടിപ്പിച്ചു നിൽക്കുന്ന ആ ചെറുപ്പക്കാരനെ, ഒരു കൊച്ചുകുട്ടിയെ പോലെന്നോണം. അന്നും ഒരാൾ അടുത്തേക്ക് വിളിച്ചു നിർത്തി ഫോട്ടോ എടുപ്പിച്ചു...അന്ന് ആ ചെറുപ്പക്കാരൻ ഒരു കൊച്ചുകുട്ടിയായി...! ഇതൊക്കെ ചെറിയ കാര്യങ്ങൾ അല്ലേ ? ഇതൊക്കെ ഇത്ര വലിയ കാര്യമാണോ ? ചെറിയ കാര്യങ്ങൾ ഒന്നും അത്ര ചെറുതല്ല...!'- ചന്തു ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

ചന്തുവിന്റെ പുതിയ തുടക്കത്തിന് ആശംസയുമായി ആരാധകർ എത്തിയിട്ടുണ്ട്.


Show Full Article
TAGS:salim kumar
News Summary - Salim Kumar Son Chandhu Shares childhood Pic With Lal
Next Story