പ്രിയതമന്റെ ഓർമകൾ പങ്കുവച്ച് സൈറബാനു; ഇൻസ്റ്റഗ്രാമിൽ അകൗണ്ട് തുറന്ന് താരം
text_fieldsദിലീപ് കുമാറും സൈറബാനുവും ആരാധകർക്ക് എന്നും പ്രിയപ്പെട്ട താര ജോഡികളാണ്. സിനിമകളിലും പിന്നീട് ജീവിതത്തിലും ഒന്നിച്ച ഇവർ ആരാധക മനസിൽ ഇന്നും അനശ്വര പ്രണയിതാക്കളായി നിലനിൽക്കുകയാണ്. 2021 ജൂലൈ ഏഴിന് 98 ആം വയസ്സിലാണ് ദീർഘനാളത്തെ അസുഖത്തിന് ശേഷം ദിലീപ് കുമാർ അന്തരിച്ചത്. അദ്ദേഹത്തിന്റെ രണ്ടാം ചരമവാർഷികത്തിൽ ഭാര്യ സൈറ ബാനു ഇൻസ്റ്റാഗ്രാമിൽ അനുസ്മരണ കുറിപ്പ് ഇട്ടിട്ടുണ്ട്
78കാരിയായ നടി ആദ്യമായാണ് ഇൻസ്റ്റഗ്രാമിൽ അകൗണ്ട് തുറന്നതെന്ന പ്രത്യേകതയും ഉണ്ട്. ഇവർ ആദ്യമായി പങ്കുവച്ചിരിക്കുന്നത് ഒരു ത്രോബാക്ക് ചിത്രമാണ്. തന്റെ ഇൻസ്റ്റാഗ്രാം പ്രൊഫൈലിലൂടെ ദിലീപ്കുമാറിന്റെ ജീവിതം, ചിന്തകൾ, കാഴ്ചപ്പാടുകൾ തുടങ്ങിയവ പങ്കിടാൻ ആഗ്രഹിക്കുന്നുവെന്ന് സൈറ ബാനു കുറിച്ചു.
ദിലീപ് കുമാറിന്റെ മരണശേഷം സൈറബാനുവിന്റെ ആരോഗ്യനില വഷളാവുകയും ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. തുടർന്ന് ദീർഘകാലം ഇവർ വിഷാദ രോഗവുമായി മല്ലിടുകയായിരുന്നുവെന്നാണ് ആ സമയത്ത് അവരെ പരിചരിച്ചിരുന്ന ഡോക്ടർ പറഞ്ഞത്.

