സെയ്ഫിന്റെ വിജയമന്ത്രം; ‘നോ ടു വർക്, യെസ് ടു ഫാമിലി’
text_fieldsജോലിയുടെ അമിത ഉത്തരവാദിത്തങ്ങളെക്കാൾ കുടുംബത്തിനുവേണ്ടി ചെലവഴിക്കുന്ന സമയമാണ് യഥാർഥ വിജയമായി താൻ കാണുന്നതെന്ന് ബോളിവുഡ് താരം സെയ്ഫ് അലി ഖാൻ. പ്രിയപ്പെട്ടവരുമായുള്ള കൊച്ചു കൊച്ചു മുഹൂർത്തങ്ങളെ കരിയർ നേട്ടങ്ങളെക്കാൾ വലുതായാണ് താൻ കാണുന്നതെന്നും സെയ്ഫ് വിശദീകരിക്കുന്നു.
‘‘ജോലിയോട് നോ പറഞ്ഞിട്ടാണെങ്കിലും കുടുംബത്തോടൊപ്പം ചെലവഴിക്കുന്ന സമയമാണ് യഥാർഥ വിജയം. വീട്ടിലെത്തുമ്പോൾ കുട്ടികൾ ഉറങ്ങിക്കഴിയുന്ന അവസ്ഥയെ ഞാൻ വെറുക്കുന്നു. അതൊരിക്കലും ഒരു കരിയർ വിജയമല്ല’’ -അറബ് മീഡിയ സമ്മിറ്റിൽ അദ്ദേഹം പറഞ്ഞു. കുട്ടികൾക്ക് അവധിയാണെങ്കിൽ ജോലി ചെയ്യാൻ താൽപര്യമില്ല. മാതാവിനെയും മക്കളെയും എപ്പോഴും വിളിച്ചുകൊണ്ടിരിക്കുന്ന ഒരു പ്രായമാണിപ്പോൾ തനിക്കെന്നും, 54കാരനായ നടൻ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

