Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നിങ്ങളുടെ ഗൂഢാലോചന തിയറികൾ നിർത്തൂ, സെയ്ഫിന്‍റെ മനോധൈര്യത്തെ അഭിനന്ദിക്കൂ -പൂജ ഭട്ട്

text_fields
bookmark_border
saif ali khan 907987
cancel

മുംബൈയിലെ വീട്ടിനുള്ളിൽ വെച്ച് നടൻ സെയ്ഫ് അലി ഖാന് കുത്തേറ്റതും, ആശുപത്രിയിൽ ചികിത്സ തേടിയതും പിന്നീട് ആശുപത്രി വിട്ട് വീട്ടിലേക്ക് മടങ്ങിയതുമെല്ലാമാണ് ഏതാനും ദിവസമായി ബോളിവുഡിലെ സംസാര വിഷയം. എന്നാൽ, സാരമായി പരിക്കേറ്റെന്ന് റിപ്പോർട്ടുകൾ വന്നതിന് പിന്നാലെ ദിവസങ്ങൾക്കകം നടൻ ആശുപത്രി വിട്ടതോടെ, സംഭവത്തിൽ സംശയങ്ങൾ പ്രകടിപ്പിച്ച് ചിലർ രംഗത്തെത്തി. ഇതോടെ ചർച്ചകൾ മറ്റൊരു രീതിയിലേക്കും നീങ്ങിയിരിക്കുകയാണ്. അതിനിടെ, സെയ്ഫ് അലി ഖാനെ പിന്തുണച്ച് എത്തിയിരിക്കുകയാണ് നടി പൂജ ഭട്ട്.

നിങ്ങളുടെ ഗൂഢാലോചന തിയറികൾ അവസാനിപ്പിച്ച് സെയ്ഫ് അലി ഖാന്‍റെ മനോധൈര്യത്തെ അഭിനന്ദിക്കൂവെന്നാണ് പൂജ ഭട്ട് പറഞ്ഞത്. 'സെയ്ഫ് അലി ഖാൻ നേരിട്ട ആക്രമണത്തെ കുറിച്ച് പുറത്തുവന്ന വിവരണങ്ങൾ ഒരു വ്യത്യസ്ത ചിത്രമാണ് അത് കേൾക്കുന്നവർക്ക് നൽകിയത്. ആശുപത്രിയിൽ നിന്ന് സ്വയം നടന്ന് പോകുന്ന സെയ്ഫിന്‍റെ ദൃശ്യവുമായി ഇത് ഒത്തുപോകുന്നില്ലെന്നതാണ് പ്രശ്നം. സെയ്ഫിനെ ആശുപത്രിയിലെത്തിച്ചത് ഗുരുതരമായ അവസ്ഥയിലായിരുന്നു. ആ സമയത്ത് സെയ്ഫിനൊപ്പം വന്നത് വീട്ടിലെ ഒരു ജോലിക്കാരനും എട്ട് വയസ്സുകാരനായ മകൻ തൈമൂറുമാണ്. ഇത്തരത്തിൽ പരിക്കേറ്റ ഒരാൾക്ക് ആശുപത്രിയിൽ സ്വയം പോകാൻ കഴിയുമെങ്കിൽ ദിവസങ്ങൾക്കകം സ്വന്തം കാലിൽ തിരികെ വീട്ടിലേക്ക് മടങ്ങാനും കഴിയും. ഗൂഢാലോചന തിയറികൾ മെനയുന്നതിന് പകരം സെയ്ഫിന്‍റെ മനോധൈര്യത്തെ അഭിനന്ദിക്കുകയാണ് വേണ്ടത്' -പൂജ ഭട്ട് പറഞ്ഞു.

ജ​ന​ുവ​രി 16ന് ​പു​ല​ര്‍ച്ചെ 2.30നാ​ണ് ബാ​ന്ദ്ര​യി​ലെ സ​ദ്ഗു​രു ശ​ര​ണ്‍ കെ​ട്ടി​ട​ത്തി​ൽ​വെ​ച്ച് സെയ്ഫ് അലി ഖാന് കു​ത്തേ​റ്റ​ത്. ആ​റുത​വ​ണ കു​ത്തേ​റ്റ​തി​ൽ ര​ണ്ടെ​ണ്ണം ആ​ഴ​ത്തി​ലു​ള്ള​താ​യി​രു​ന്നു. അ​ഞ്ച് മ​ണി​ക്കൂ​റോ​ളം നീ​ണ്ട ശ​സ്ത്ര​ക്രി​യ​യാ​ണ് ന​ട​ത്തി​യ​ത്. സെ​യ്ഫ് അ​ലി ഖാ​ന്റെ ന​ട്ടെ​ല്ലി​ന് സ​മീ​പ​ത്തു​നി​ന്നും 2.5 ഇ​ഞ്ച് നീ​ള​മു​ള്ള ബ്ലേ​ഡ് ശ​സ്ത്ര​ക്രി​യ​യി​ലൂ​ടെ പു​റ​ത്തെ​ടു​ത്തു എ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ പ്ര​ച​രി​ച്ച​ത്. കഴിഞ്ഞ ദിവസം താരം ആശുപത്രി വിട്ടിരുന്നു. വെ​ള്ള ഷ​ർ​ട്ടും ജീ​ൻ​സും കൂ​ളി​ങ് ഗ്ലാ​സും ധ​രി​ച്ച് ആ​രാ​ധക​രെ അ​ഭി​വാ​ദ്യം ചെ​യ്തു​കൊ​ണ്ടാ​യി​രു​ന്നു ന​ട​ൻ ന​ട​ന്നുപോ​യ​ത്. ഇതിന് പിന്നാലെയാണ് പലരും സം​ശ​യം പ്ര​ക​ടി​പ്പി​ച്ച് രംഗത്തെത്തിയത്.

സെയ്ഫ് അലി ഖാന് കുത്തേറ്റ സംഭവം മികച്ച തിരക്കഥയാണെന്നും നാടകമാണെന്നും ആക്ഷേപിച്ച് മഹാരാഷ്ട്ര മന്ത്രി നിതീഷ് റാണെ രംഗത്തുവന്നിരുന്നു. മുംബൈയിൽ ഹിന്ദു മഹോത്സവം റാലിയിൽ സംസാരിക്കവെയാണ് നിതീഷ് റാണെ സെയ്ഫ് അലി ഖാനെ രൂക്ഷമായി വിമർശിച്ചത്. ആശുപത്രിയിൽ നിന്ന് ഡിസ്ചാർജായി വീട്ടിലേക്ക് പോകുന്ന സെയ്ഫ് അലി ഖാനെ കണ്ടു. അപ്പോൾ അദ്ദേഹത്തിന് ശരിക്കും കുത്തേറ്റിരുന്നോ അതോ നാടകമായിരുന്നോ എന്ന് സംശയിച്ചുപോയി. നൃത്തം ചെയ്തുകൊണ്ടാണ് സെയ്ഫ് നടന്നത്. ശരീരത്തിൽ ആറുതവണ കുത്തേറ്റ ഒരാൾക്ക് ഇതുപോലെ നടക്കാൻ സാധിക്കുമോ? ഷാരൂഖ് ഖാനോ സെയ്ഫ് അലി ​ഖാനോ പരിക്കേൽക്കുമ്പോൾ എല്ലാവും അതെ കുറിച്ച് സംസാരിക്കുന്നു.-എന്നാണ് നിതീഷ് റാണെ പ്രതികരിച്ചത്.

കുത്തേറ്റ് ഗുരുതര പരുക്കേറ്റ നടന്‍ സെയ്‌ഫ് അലി ഖാന്‍ പൊടുന്നനെ സുഖം പ്രാപിച്ചതില്‍ സംശയം പ്രകടിപ്പിച്ച് ശിവസേന നേതാവ് സഞ്ജയ് നിരുപവും രംഗത്തെത്തിയിട്ടുണ്ട്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Saif Ali Khan attack Pooja Bhatt shuts down conspiracy theorists
Next Story