സ്വിം സ്യൂട്ടിൽ സായ് പല്ലവിയും സഹോദരിയും; വിമർശിച്ച് ആരാധകർ
text_fieldsദക്ഷിണേന്ത്യൻ സിനിമയിൽ ഏറെ ആരാധകരുള്ള നടിയാണ് സായ് പല്ലവി. പ്രേമം, ഫിദ, ലവ് സ്റ്റോറി, തണ്ടേൽ തുടങ്ങിയ ചിത്രങ്ങളിലെ വേഷങ്ങളിലൂടെ അവർ പല ഭാഷകളിലെ പ്രേക്ഷകരുടെ ഹൃദയം കീഴടക്കി. ഗ്ലാമർ വേഷങ്ങളിൽ നിന്ന് വിട്ടുനിൽക്കുന്നതിലൂടെ അറിയപ്പെടുന്ന സായ് പല്ലവി ശക്തമായ പ്രകടനങ്ങളിലൂടെയാണ് തന്റെ കരിയർ കെട്ടിപ്പടുത്തത്. സമൂഹമാധ്യമങ്ങളിലെ ചില ചിത്രങ്ങളുടെ പേരിൽ സായ് പല്ലവി ഇപ്പോൾ വാർത്തകളിൽ ഇടം നേടുകയാണ്.
സായ് പല്ലവിയും സഹോദരി പൂജ കണ്ണനും ബീച്ചിൽ അവധിക്കാലം ആഘോഷിക്കുന്നതിന്‍റെ ചിത്രങ്ങളാണ് വൈറലാകുന്നത്. പൂജയാണ് ഇൻസ്റ്റാഗ്രാമിൽ ചിത്രങ്ങൾ പങ്കിട്ടത്. കടൽത്തീരത്ത് വിശ്രമിക്കുന്ന സഹോദരിമാരെയാണ് ചിത്രത്തിൽ കാണുന്നത്. ഈ ഫോട്ടോകൾ പെട്ടെന്ന് വൈറലാകുകയും തുടർന്ന് ചില സോഷ്യൽ മീഡിയ ഉപയോക്താക്കളിൽ നിന്ന് വിമർശനം നേരിടുകയും ചെയ്തു.
എല്ലാ നായികമാരും ഒരുപോലെയെന്ന് തെളിയിക്കപ്പെട്ടു, സായ് പല്ലവി സ്ലീവ്‌ലെസും ഷോർട്ട് ഡ്രസ്സും ധരിച്ച് ബീച്ചിൽ പോയാൽ ഏത് നടിയാണ് നമ്മുടെ ഇന്ത്യൻ സംസ്കാരത്തെ സംരക്ഷിക്കുക? സായ് പല്ലവി ആരാധകർ ഇതിന് ഉത്തരം നൽകുമോ? ഓൺസ്ക്രീനിൽ പരമ്പരാഗത വേഷം ധരിക്കുന്ന സായ് പല്ലവി യഥാർഥ ജീവിതത്തിൽ ബിക്കിനി ധരിക്കുന്നു എന്നിങ്ങനെയുള്ള കമന്‍റുകളാണ് ചിത്രത്തിന് വരുന്നത്.
എന്നാൽ ചിത്രത്തിന് നല്ല കമന്‍റകളും വരുന്നുണ്ട്. സായ് പല്ലവിയുടെ ആരാധകർ അവർക്കൊപ്പം ഉറച്ചുനിന്നു. നീന്തൽ വസ്ത്രങ്ങൾ സാധാരണ ബീച്ച് വസ്ത്രങ്ങളാണെന്നും എല്ലാവർക്കും സുഖകരമായി വസ്ത്രം ധരിക്കാനുള്ള അവകാശമുണ്ടെന്നും പലരും ചൂണ്ടിക്കാട്ടി. വസ്ത്രധാരണം അവരുടെ ഇഷ്ടമാണെന്നും മറ്റുള്ളവരുടെ ജീവിതത്തിൽ ഇടപെടുന്നത് നിർത്തണമെന്നുമാണ് മോശം അഭിപ്രായം പറഞ്ഞ വർക്കുള്ള സായ് ആരാധകരുടെ മറുപടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

