Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

എല്ലാവർക്കും അറിയേണ്ടത് എന്താണ് 'ഡങ്കി'; ഒടുവിൽ വെളിപ്പെടുത്തി ഷാറൂഖ് ഖാൻ

text_fields
bookmark_border
Sab Poochte Hain...: Shah Rukh Khan Finally Explains The Meaning Of Dunki, Teases New Song O Maahi
cancel

പത്താൻ, ജവാൻ എന്നീ ചിത്രങ്ങളുടെ വിജയത്തിന് ശേഷം ഷാറൂഖ് ഖാൻ പ്രധാനവേഷത്തിലെത്തുന്ന ചിത്രമാണ് ഡങ്കി. രാജ് കുമാർ ഹിരാനി സംവിധാനം ചെയ്യുന്ന ചിത്രം ഡിസംബർ 21നാണ് തിയറ്ററുകളിലെത്തുന്നത്. പ്രഖ്യാപനം മുതൽ ഡങ്കി എന്നുള്ള ചിത്രത്തിന്റെ പേര് വലിയ ചർച്ചയായിരുന്നു. ഇപ്പോഴിതാ പേരിന്റെ അർഥം ഷാറൂഖ് ഖാൻ തന്നെ വെളിപ്പെടുത്തുകയാണ്. ചിത്രത്തിലെ പാട്ടിന്റെ ടീസർ പങ്കുവെച്ചുകൊണ്ടാണ് ഇക്കാര്യം വ്യക്തമാക്കിയത്.

'എല്ലാവരും ചോദിക്കുന്നു, ഡങ്കി എന്താണ് ഉദ്ദേശിക്കുന്നത്? ഡങ്കി എന്നാൽ നിങ്ങളുടെ പ്രിയപ്പെട്ടവരിൽ നിന്ന് അകന്നുനിൽക്കുക എന്നാണർഥം. നിങ്ങൾ അവരോടൊപ്പം ആയിരിക്കുമ്പോൾ, ആ നിമിഷം അവസാനം വരെ നിലനിൽക്കണമെന്ന് തോന്നും' പാട്ടിന്റെ ടീസറിനൊപ്പം കുറിച്ചു.

ഡങ്കിയിൽ ഷാറൂഖ് ഖാനൊപ്പം വൻ താരനിരയാണ് അണിനിരക്കുന്നത്. ബൊമൻ ഇറാനി, തപ്സി പന്നു,വിക്കി കൗശൽ, വിക്രം കൊച്ചാർ, അനിൽ ഗ്രോവർ എന്നിവരാണ് മറ്റു കഥപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

രാജ്കുമാർ ഹിരാനിയും ഗൗരി ഖാനും ജ്യോതി ദേശ്പാണ്ടെയും ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ സംവിധായകൻ രാജ്കുമാർ ഹിരാനിയോടൊപ്പം അഭിജാത് ജോഷി, കനിക ധില്ലൻ എന്നിവരും ചേർന്നാണ് തയ്യാറാക്കിയിരിക്കുന്നത്. മുംബൈ, ജബൽപൂർ, കാശ്മീർ, ബുഡാപെസ്റ്റ്, ലണ്ടൻ, ജിദ്ദ, നിയോം എന്നിവിടങ്ങളിലായി ചിത്രീകരിച്ച ചിത്രത്തിന് അമൻ പന്ത് പശ്ചാത്തലസംഗീതം പകർന്നപ്പോൾ പ്രീതം സൗണ്ട് ട്രാക്ക് ഒരുക്കി. സി കെ മുരളീധരൻ, മനുഷ് നന്ദൻ, അമിത് റോയ് എന്നിവരാണ് ചിത്രത്തിന്റെ ഛായാഗ്രാഹകർ. ഗോകുലം മൂവീസാണ് കേരളത്തിലും തമിഴ്നാട്ടിലും ചിത്രം വിതരണത്തിനെത്തിക്കുന്നത്.



Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - 'Sab Poochte Hain...': Shah Rukh Khan Finally Explains The Meaning Of Dunki, Teases New Song O Maahi
Next Story