Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

210 കോടിയുടെ സ്വത്ത്; ഇന്ത്യയിലെ ഏറ്റവും സമ്പന്നയായ ഗായികയെ അറിയാം....

text_fields
bookmark_border
210 കോടിയുടെ സ്വത്ത്; ഇന്ത്യയിലെ ഏറ്റവും സമ്പന്നയായ ഗായികയെ അറിയാം....
cancel

ഇന്ത്യൻ സംഗീതലോകത്തിലെ ഏറ്റവും സമ്പന്നയായ ഗായിക ആരാണെന്ന് അറിയാമോ. ആശ ഭോസ്ലേ, ശ്രേയ ഘോഷാൽ , നേഹ കക്കർ, സുനിധി ചൗഹാൻ എന്നിവരുടെ പേരാണ് അധികവും ഇടംപിടിക്കുന്നത്. എന്നാൽ ഇവരാരുമല്ല ഇന്ത്യയിലെ ഏറ്റവും സമ്പന്നയായ ഗായിക.

തുൽസി കുമാറാണ് ഇന്ത്യയിലെ ഏറ്റവും സമ്പന്നയായ ഗായിക. ബോളിവുഡിൽ അത്രയധികം സജീവമല്ലാത്ത തുൽസിയുടെ ആസ്തി 210 കോടി രൂപയാണെന്നാണ് റിപ്പോർട്ട്. ടി-സീരീസ് കുടുംബാംഗമാണ് ഇവർ.കുടുംബത്തിന്റെ ബിസിനസില്‍ നിന്നുള്ള വരുമാനമാണ് ഗായികയുടെ ആസ്തിയില്‍ പ്രതിഫലിച്ചിരിക്കുന്നത്.നഴ്സറി റൈമുകളും സ്റ്റോറികളും ഉള്‍പ്പെടെയുള്ള കുട്ടികളുടെ ഉള്ളടക്കം ഫീച്ചര്‍ ചെയ്യുന്ന ടി-സീരീസിന്റെ ഉടമസ്ഥതയിലുള്ള കിഡ്സ് ഹട്ട് എന്ന യൂട്യൂബ് ചാനലും തുളസിയുടെ പേരിലുണ്ട്.


2009-ൽ 'ലവ് ഹോ ജായേ' എന്ന സംഗീത ആൽബത്തിലൂടെയാണ് തുൽസി കുമാർ ഇന്ത്യൻ സംഗീത ലോകത്തേയ്ക്ക് എത്തുന്നത്.ഭൂല്‍ ഭുലയ്യ, റെഡി, ദബാംഗ്, കബീര്‍ സിംഗ്, സത്യപ്രേം കി കഥ തുടങ്ങിയ സിനിമകള്‍ക്കായി ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്.സിനിമാ നിര്‍മാതാവും ഗായകനുമായ ഗുല്‍ഷന്‍ കുമാറാണ് തുൽസിയുടെ പിതാവ്. ചലച്ചിത്ര നിർമ്മാതാവുമായ ഭൂഷൺ കുമാർ സഹോദരനാണ്.



രണ്ടാം സ്ഥാനത്ത് ഗായിക ശ്രേയ ഘോഷാലാണ്. 180 മുതൽ 185 കോടിവരെയാണ് ശ്രേയയുടെ ആസ്തി. മൂന്നാം സ്ഥാനത്ത് സുനിധി ചൗഹാൻ ആണ്. 100 കോടി രൂപ മുതല്‍ 110 കോടി രൂപ വരെയാണ് ഗായിക‍യുടെ ആസ്തി.ഇതിഹാസ ഗായിക ആശ ഭോസ്ലെ ആണ് തൊട്ടുപിന്നിൽ.80-100 കോടി രൂപയാണ് ആശ ഭോസ്ലെയുടെ ആസ്തി.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Rs 210 crore wealth: Meet the richest female singer of India
Next Story