Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മാർവെലിലേക്ക് തിരിച്ചെത്തി അയൺമാൻ റോബർട്ട് ഡൗണി; ഇത്തവണ എത്തുന്നത് വില്ലനായി

text_fields
bookmark_border
മാർവെലിലേക്ക് തിരിച്ചെത്തി അയൺമാൻ റോബർട്ട് ഡൗണി; ഇത്തവണ എത്തുന്നത് വില്ലനായി
cancel

മാർവെൽ സിനിമാറ്റിക്ക് യൂണിവേഴ്സിൽ തിരിച്ചെത്താനൊരുങ്ങി റോബർട്ട് ഡൗണി ജെ.ആർ. ഡോക്ടർ ഡൂം എന്ന കോമിക്ക് കഥാപാത്രമായിട്ടായിരിക്കും റോബർട്ട് എത്തുക.

അവഞ്ചേഴ്സ്: ഡൂംസ് ഡേ (മെയ് 2026), അവഞ്ചേഴ്സ് സീക്രട് വാർസ് (മെയ് 2027) എന്നീ സിനിമകളിൽ അദ്ദേഹമെത്തും. സാൻ ഡിയാഗൊ കോമിക്ക് കോണിലെ മാർവെൽ പാനലിൽ വെച്ചായിരുന്നു ഡൗണിയുടെ തിരിച്ചുവരവ് അനൗൺസ് ചെയ്തത്. മാർവെൽ ആരാധകരെ ഞെട്ടിച്ചുകൊണ്ടാണ് ഡൗണി മാർവെല്ലിലേക്ക് തിരിച്ചുവരവ് നടത്തുന്നത്. 2019ൽ റിലീസായ അവഞ്ചേഴ്സ് എൻഡ് ഗെയ്മിന് ശേഷം മാർവെൽ സിനിമാറ്റിക്ക് യൂണിവേഴ്സിൽ നിന്നും താരം വിരമിച്ചിരുന്നു.

പത്ത് വർഷത്തോളം അയൺ മാൻ ആയി വേഷമിട്ട താരം എം.സി.യുവിന് വലിയൊരു അടിത്തറ തന്നെ സൃഷ്ടിച്ചിരുന്നു. പിന്നീട് വിരമിച്ചതിന് ശേഷം ഡോക്ടർ ഡൂമായാണ് അദ്ദേഹം തിരിച്ചെത്തുന്നത്.



റസ്സോ ബ്രദേഴ്സിലെ ആൻന്തണി റസ്സോയാണ് ഇക്കാര്യം അനൗൺസ് ചെയ്തത്. 1962ൽ സ്റ്റാൻ ലീയും ജാക്ക് കിർബിയും സൃഷ്ടിച്ച കോമിക്കാണ് ഡോക്ടർ ഡൂം. ഫൻറ്റാസറ്റിക്ക് ഫോർ കോമിക്ക് സീരീസിലെ പ്രധാന വില്ലനാണ് ഈ കഥാപാത്രം.

ഡൗണിയുടെ കഥാപാത്രം അയൺമാനുമായി ബന്ധം കാണുവോ അതോ വ്യത്യസ്ത കാലഘട്ടത്തിൽ നടക്കുന്ന കഥയാണോ എന്നൊക്കെ അറിയാനുള്ള ആവേശത്തിലാണ് ആരാധകർ.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Robert Downey Jr is coming back to Marvel Cinematic Universe
Next Story