Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

റിമി ടോമി വിവാഹിതയായി; ആനന്ദ കണ്ണീരണിഞ്ഞ് കുടുംബം, വൈറലായി വിഡിയോ

text_fields
bookmark_border
rimi tomy
cancel

പ്രശസ്ത പിന്നണി ഗായിക റിമി ടോമി വിവാഹിതയായി. ജിം പരിശീലകനായ ലിബിൻ മാത്യുവാണ് വരൻ. ശനിയാഴ്ച മുംബൈയിലെ ഡോംബിവ്‌ലിയിൽ വെച്ച് നടന്ന അതീവ ലളിതമായ ചടങ്ങിലായിരുന്നു വിവാഹം. ഇരുവരുടെയും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ഈ സന്തോഷനിമിഷത്തിൽ പങ്കുചേരാൻ എത്തിയിരുന്നത്.

തന്റെ ജീവിതത്തിലെ പുതിയൊരു അധ്യായത്തിലേക്ക് കടക്കുകയാണെന്ന സന്തോഷവാർത്ത ദിവസങ്ങൾക്ക് മുൻപ് തന്നെ റിമി ആരാധകരുമായി പങ്കുവെച്ചിരുന്നു. സഹോദരന്റെ ജന്മദിനത്തിൽ തന്നെയാണ് തന്റെ വിവാഹവും നടക്കുന്നതെന്ന പ്രത്യേകതയും താരം നേരത്തെ വെളിപ്പെടുത്തിയിരുന്നു.

വിവാഹദിനത്തിൽ ഓഫ്-ഷോൾഡർ വെള്ള ഗൗണിൽ അതീവ സുന്ദരിയായാണ് റിമി എത്തിയത്. നീല സ്യൂട്ടായിരുന്നു ലിബിന്റെ വേഷം. ലിബിൻ വളർന്നത് മുംബൈയിലായതിനാൽ അവിടെ വെച്ച് തന്നെ വിവാഹം നടത്താൻ തീരുമാനിക്കുകയായിരുന്നെന്ന് റിമി വ്യക്തമാക്കിയിരുന്നു. വിവാഹശേഷം താനും മുംബൈയിലേക്ക് താമസം മാറുകയാണ്. നിലവിൽ മുംബൈയിൽ സ്വന്തമായി ഫ്ലാറ്റുള്ള താരം, മാസത്തിൽ ഒന്നോ രണ്ടോ തവണയെങ്കിലും അങ്ങോട്ട് യാത്ര ചെയ്യാറുണ്ടെന്നും മുൻപൊരു വിഡിയോയിൽ പറഞ്ഞിരുന്നു.

കഴിഞ്ഞ കുറച്ചു കാലമായി തന്റെ ഫിറ്റ്നസ് വിശേഷങ്ങളും ശരീരഭാരം കുറച്ചതിന്റെ ചിത്രങ്ങളുമെല്ലാം റിമി സോഷ്യൽ മീഡിയയിലൂടെ സ്ഥിരമായി പങ്കുവെക്കാറുണ്ടായിരുന്നു. അത്തരത്തിൽ ജിമ്മിലെ പരിശീലനത്തിനിടെ ലിബിനൊപ്പം നിൽക്കുന്ന ഒരു ചിത്രം റിമി പോസ്റ്റ് ചെയ്തിരുന്നു. അന്ന് ആ ചിത്രത്തിന് താഴെ നടി ശ്വേത മേനോൻ നൽകിയ കമന്റ്, ഇരുവരും തമ്മിൽ പ്രണയത്തിലാണെന്നതിന്റെ വ്യക്തമായ സൂചന നൽകിയിരുന്നു.

ലിബിന്റെ സ്വദേശം ഡോംബിവില്ലിയാണ്. അവിടെയാണ് ലിബിൻ ജനിച്ച് വളർന്നത്. വീട്ടിൽ പോലും ഹിന്ദിയാണ് സംസാരിക്കുന്നത്. തന്നെ പരിചയപ്പെട്ട ശേഷമാണ് ലിബിൻ മലയാളം സംസാരിച്ചു തുടങ്ങിയത്. ഡോംബിവില്ലിയിൽ നിന്ന് ബാന്ദ്രയിലേക്ക് ഏകദേശം രണ്ട് മണിക്കൂർ യാത്രയുണ്ട്. എങ്കിലും തങ്ങളുടെ ജോലിയുടെ സൗകര്യാർത്ഥം ബാന്ദ്രയിലെ പുതിയ വീട്ടിൽ തന്നെയായിരിക്കും സെറ്റിലാവുകയെന്നും റിമി വിഡിയോയിൽ വ്യക്തമാക്കി.

ഏറെനാളായുള്ള സൗഹൃദം പ്രണയത്തിലേക്കും പിന്നീട് വിവാഹത്തിലേക്കും വഴിമാറിയതിന്റെ സന്തോഷത്തിലാണ് റിമി. കൂടെയുണ്ടാകുമ്പോൾ ധൈര്യം തോന്നുന്ന, ഏറ്റവും അടുത്ത സുഹൃത്തിനെയാണ് ജീവിതപങ്കാളിയായി തെരഞ്ഞെടുത്തതെന്നും താരം പറഞ്ഞു.

മാർച്ചിലാണ് ആദ്യമായി കണ്ടത്. ആദ്യം കാണുന്നതിന് മുമ്പ് തന്നെ കല്യാണം എന്നതിലേക്ക് എത്തിയിരുന്നു. ദൈവത്തോട് ഏറെ ആഗ്രഹിച്ച് പ്രാർഥിച്ച് നിന്ന സമയത്താണ് ഇരുവരും ഒരുമിച്ചത്. ഒരുപാട് മുൻവിധിയില്ല. അദ്ദേഹത്തോടൊപ്പം നിൽക്കുമ്പോൾ ഒരു ധൈര്യവും സമാധാനവും പോസിറ്റിവിറ്റിയും ലഭിക്കുന്നുണ്ട്.’ -റിമി ടോമി പറഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Rimi Tomy gets married
Next Story