സംഘടനയുടെ നിലനിൽപ്പിന് ആധാരം വ്യക്തികളല്ല, വിശ്വാസ്യതയാണ്; താരസംഘടന അമ്മയിൽ നിന്നും രാജിവെച്ച് രേവതിയും പത്മപ്രിയയും
text_fieldsകോഴിക്കോട്: മലയാള താരസംഘടനയായ അമ്മയിൽ വീണ്ടും രാജി. പ്രമുഖ അഭിനേത്രികളായ രേവതിയും പത്മപ്രിയയുമാണ് പ്രാഥമിക അംഗത്യം രാജിവെച്ചത്. ഇരുവരും സംയുക്തമായി പുറത്തിറക്കിയ ഫേസ്ബുക്ക് കുറിപ്പിലാണ് വിവരം അറിയിച്ചത്. അമ്മയിൽ നടക്കുന്ന വിവാദങ്ങളുടെ പശ്ചാത്തലത്തിലല്ല രാജിയെന്ന് കുറിപ്പിൽ വ്യക്തമാക്കുകയുണ്ടായി. ഒരു ദശാബ്ദ കാലത്തോളം പല ആവശ്യങ്ങൾക്കായി പോരാടിയെന്നും സഹപ്രവർത്തകരിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും മൗനവും അകൽച്ചയുമായിരുന്നു ഫലമെന്നും കുറിപ്പിൽ പറയുന്നു.
താരസംഘടന അമ്മയിൽ നിന്ന് രാജിവച്ച് നടിമാരായ രേവതിയും പത്മപ്രിയയും. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് താരങ്ങൾ ഇക്കാര്യം അറിയിച്ചത്. അമ്മയിൽ നടക്കുന്ന വിവാദങ്ങളുടെ പശ്ചാത്തലത്തിലല്ല രാജി എന്നാണ് ഫേസ് ബുക്ക് കുറിപ്പിലുള്ളത്. കൊച്ചി: താരസംഘടന അമ്മയിൽ നിന്ന് രാജിവച്ച് നടിമാരായ രേവതിയും പത്മപ്രിയയും. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് താരങ്ങൾ ഇക്കാര്യം അറിയിച്ചത്.
അമ്മയിൽ നടക്കുന്ന വിവാദങ്ങളുടെ പശ്ചാത്തലത്തിലല്ല രാജി എന്നാണ് ഫേസ് ബുക്ക് കുറിപ്പിലുള്ളത്. ഒരു ദശാബ്ദ കാലത്തോളം പല ആവശ്യങ്ങൾക്കായി പോരാടിയെന്നും സഹപ്രവർത്തകരിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും മൗനവും അകൽച്ചയുമായിരുന്നു മറുപടിയെന്നും കുറിപ്പിൽ പറയുന്നു. ഹേമ കമ്മറ്റി റിപ്പോർട്ട് പുറത്തുവന്നപ്പോൾ ഉണ്ടായ രാജികൾ ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞുമാറാനുള്ള ശ്രമങ്ങൾ ആയിരുന്നുവെന്നും പറഞ്ഞു. പടിയിറക്കം പിന്മാറ്റമല്ല ആത്മാഭിമാനത്തിന്‍റെ പ്രഖ്യാപനമാണെന്നും കുറിപ്പിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

