ലൈവ് മോഡ് ഓൺ; 90കളുടെ ഹിറ്റ് ടീം വീണ്ടും, ചിത്രങ്ങൾ വൈറൽ
text_fields1990കൾ ഇന്ത്യൻ സിനിമയിലെ സുവർണ കാലഘട്ടമാണ്. ബോളിവുഡിലും ദക്ഷിണേന്ത്യയിലുമായി നിരവധി മികച്ച സിനിമകൾ പുറത്തിറങ്ങിയ സമയമായിരുന്നു അത്. പല അഭിനേതാക്കളും സൂപ്പർ താരപദവിയിലേക്ക് ഉയരുന്നതിനും 90കൾ സാക്ഷിയായി. ഇപ്പോഴിതാ, 1990കളിലെ ദക്ഷിണേന്ത്യൻ സിനിമയിലെ പ്രമുഖർ ഗോവയിൽ ഒത്തുചേർന്നതിന്‍റെ ചിത്രങ്ങൾ സമൂഹമാധ്യമത്തിൽ വൈറലാകുകയാണ്.
ആ കാലഘട്ടത്തിലെ ചലച്ചിത്ര പ്രവർത്തകരും അഭിനേതാക്കളും ഈ പുനഃസമാഗമത്തിൽ പങ്കെടുത്തു. സംവിധായകരായ കെ.എസ്. രവികുമാർ, ശങ്കർ, ലിംഗുസ്വാമി, മോഹൻ രാജ, നൃത്തസംവിധായകനും നടനുമായ പ്രഭുദേവ, ജഗപതി ബാബു, മേക ശ്രീകാന്ത്, സിമ്രാൻ, മീന, സംഗവി, മാളവിക, സംഗീത, റീമ സെൻ, മഹേശ്വരി, ശിവരഞ്ജനി എന്നിവർ ഒന്നിച്ചുള്ള ചിത്രങ്ങളാണ് വൈറലാകുന്നത്.
തങ്ങളുടെ പ്രിയപ്പെട്ട താരങ്ങളെ ഒന്നിച്ച് കണ്ടതിന്‍റെ സന്തോഷത്തിലാണ് ആരാധകർ. താരങ്ങൾ ഈ ചിത്രങ്ങളും വിഡിയോകളും സമൂഹമാധ്യമത്തിൽ പങ്കുവെച്ചിട്ടുണ്ട്. 'താൽ' എന്ന ചിത്രത്തിലെ 'കഹിൻ ആഗ് ലഗേ ലഗ് ജായേ' എന്ന ഗാനത്തിന് എല്ലാവും ഒരുമിച്ച് നൃത്തം ചെയ്യുന്ന വിഡിയോ സിമ്രാൻ പോസ്റ്റ് ചെയ്തു. ഒരുമിച്ചുള്ള ചിത്രങ്ങൾ മീനയും പോസ്റ്റ് ചെയ്തിട്ടുണ്ട്. നിരവധിപ്പേരാണ് ചിത്രങ്ങൾക്ക് കമന്‍റുമായി എത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

