80കളിലെ സൂപ്പർസ്റ്റാറുകൾ ഇപ്പോൾ കാണാൻ ഇങ്ങനെ....; വൈറലായി ചിത്രങ്ങൾ
text_fieldsചിരഞ്ജീവി, വെങ്കിടേഷ്, ജാക്കി ഷ്റോഫ്, പ്രഭു, നരേഷ്, സുരേഷ്, ജയറാം, ശരത്കുമാർ, രമ്യാ കൃഷ്ണൻ, ശോഭന, ഖുശ്ബു, മീന സാഗർ, രാധ, ജയസുധ, സുഹാസിനി, നദിയ മൊയ്തു.... ബോളിവുഡിലെയും സൗത്ത് ഇന്ത്യൻ സിനിമയിലെയും എൺപതുകളിലെ സൂപ്പർ സ്റ്റാറുകൾ ഒത്തുകൂടിയൊരു സായാഹ്നം... ആ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കപ്പെട്ടതോടെ നിമിഷങ്ങൾക്കം വൈറലാകുകയും ചെയ്തു.
ലൈറ്റ്, ആക്ഷൻ, സൗഹൃദം... വീണ്ടും നമ്മൾ ഒത്തുചേർന്നു... സ്നേഹവും ചിരിയും നിറഞ്ഞ ഒരു സായാഹ്നം... സുഹാസിനി ഹാസൻ, ലിസി ലക്ഷ്മി, ഖുശ്ബു സുന്ദർ, പൂർണ്ണിമ ഭാഗ്യരാജ്, തീർച്ചയായും രാജ്കുമാർ സേതുപതി എന്നിവരുടെ എല്ലാ പരിശ്രമങ്ങളും ഇല്ലാതെയാണ് ഇത് സാധ്യമായത്... -എന്ന കുറിപ്പോടെയാണ് നദിയ മൊയ്തു ചിത്രങ്ങൾ പോസ്റ്റ് ചെയ്തത്.
വളരെ അപൂർവ്വമായി മാത്രം കണ്ടുമുട്ടുന്ന സുഹൃത്തുക്കളെ കണ്ടുമുട്ടിയ സായാഹ്നം... ഒരുമിച്ച് പ്രവർത്തിച്ചിട്ടുള്ള ആളുകൾ... 12 വർഷത്തിലേറെയായി കണ്ടുമുട്ടുന്ന ഒരേയൊരു ഗ്രൂപ്പ്... ഒരുമിച്ച് ജീവിക്കുക എന്നത് സന്തോഷം നൽകുന്ന സായാഹ്നത്തിനായി അക്ഷീണം പ്രയത്നിക്കുന്ന ലിസി, സുഹാസിനി, പൂർണിമ, രാജ്കുമാർ, ഖുഷ്ബു എന്നിവർക്ക് നന്ദി... 80കളിലെ റോക്ക് ക്ലാസ്!!!" -എന്ന് രേവതി ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.
സംഘത്തിലെ ഇപ്പോൾ സജീവമല്ലാത്ത പഴയ സൂപ്പർ സ്റ്റാറുകളുടെ ചിത്രങ്ങൾ കണ്ടതോടെ നിരവധി കമന്‍റുകളാണ് സമൂഹമാധ്യമങ്ങളിൽ നിറയുന്നത്. പഴയ ഫാൻസ് പലരും താരങ്ങൾക്ക് ആശംസകൾ നേർന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

