അനുഷ്ക ഷെട്ടി വിവാഹിതയാകാൻ ഒരുങ്ങുന്നു; വരൻ തെലുഗു സംവിധായകനെന്ന് റിപ്പോർട്ട്
text_fieldsഹൈദരാബാദ്: െതന്നിന്ത്യൻ നടി അനുഷ്ക ഷെട്ടിയും പ്രമുഖ തെലുഗു സംവിധായകനും തമ്മിൽ വിവാഹിതരാകാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. ദുബൈ വ്യവസായിയെ 39കാരിയായ അനുഷ്ക വിവാഹം ചെയ്യാൻ പോകുകയാണെന്ന് ഈ വർഷം മേയിൽ അഭ്യൂഹങ്ങൾ ഉയർന്നിരുന്നു. എന്നാൽ തെലുഗിൽ തന്റെ രണ്ട് ഹിറ്റ് ചിത്രങ്ങൾ ഒരുക്കിയ സംവിധായകനെ ഒപ്പം ചേർത്താണ് പുതിയ വാർത്തകൾ പുറത്തുവരുന്നത്. അടുത്ത സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും സാന്നിധ്യത്തിലാകും വിവാഹെമന്ന് ഇ-ടൈംസ് റിപ്പോർട്ട് ചെയ്തു.
സ്വീറ്റിയെന്ന് ആരാധകർ സ്നേഹത്തോടെ വിളിക്കുന്ന അനുഷ്ക വിവാഹ വാർത്തയോട് ഇതുവരെ പ്രതികരിച്ചിട്ടില്ല. പല സെലിബ്രിറ്റികളുടെയും അനുഷ്കയുടെയും പേര് ചേർത്ത് മുമ്പും പല ഗോസിപ്പുകളും ഉയർന്നതിനാൽ താരം വാർത്ത സ്ഥിരീകരിക്കുന്നത് കാത്തിരിക്കുകയാണ് ആരാധകർ.
ബാഹുബലി എന്ന ചിത്രത്തിന്റെ വമ്പൻ വിജയത്തിന് ശേഷം പ്രഭാസും അനുഷ്കയും തമ്മിൽ പ്രണയത്തിലാണെന്നും വൈകാതെ വിവാഹിതരാകുമെന്നും അഭ്യൂഹങ്ങൾ പരന്നിരുന്നു. എന്നാൽ ഇവയെല്ലാം നിഷേധിച്ച് താരം തന്നെ രംഗത്ത് വരികയായിരുന്നു.
ഇതിന് പിന്നാലെ ദക്ഷിണേന്ത്യയിലെ ഒരു ക്രിക്കറ്റ് താരവുമായി താരം പ്രണയത്തിലാണെന്ന താരത്തിൽ വ്യാജവാർത്തകൾ പുറത്തുവന്നതോടെ ഞാൻ വിവാഹിതയാകുേമ്പാൾ നിങ്ങനെ എല്ലാവരെയും അറിയിക്കാമെന്നായിരുന്നു അനുഷ്ക പ്രതികരിച്ചത്.
അതേസമയം പ്രശസ്ത സെലിബ്രിറ്റി ജ്യോതിഷിയായ പണ്ഡിറ്റ് ജഗന്നാഥ് ഗുരുജി പ്രവചിച്ചത് അനുഷ്ക 2022ൽ വിവാഹിതയാകാൻ സാധ്യതയുണ്ടെന്നും അവളുടെ ജാതകമനുസരിച്ച് 2023 പകുതിയിൽ കൂടുതൽ കാലം അവർ സിംഗിൾ ആയിരിക്കില്ലെന്നുമാണ്.

