Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പ്രശസ്ത ബംഗാളി ചലച്ചിത്ര സംവിധായകൻ രാജ സെൻ അന്തരിച്ചു

text_fields
bookmark_border
പ്രശസ്ത ബംഗാളി ചലച്ചിത്ര സംവിധായകൻ രാജ സെൻ അന്തരിച്ചു
cancel

പ്രശസ്ത ബംഗാളി ചലച്ചിത്ര സംവിധായകനും ദേശീയ പുരസ്‌കാര ജേതാവുമായ രാജ സെൻ (71) അന്തരിച്ചു. ഏറെ നാളായി അസുഖബാധിതനായി ചികിത്സയിലായിരുന്ന അദ്ദേഹം കൊൽക്കത്തയിലെ എസ്.എസ്.കെ.എം. ആശുപത്രിയിലാണ് അന്തരിച്ചത്.

ശ്വാസകോശം, ഹൃദയം, വൃക്ക എന്നിവയുമായി ബന്ധപ്പെട്ട ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളെ തുടർന്ന് ഏറെ നാളുകളായി അദ്ദേഹം വെന്റിലേറ്റർ സഹായത്തോടെ ചികിത്സയിലായിരുന്നു. തുടർച്ചയായ ആരോഗ്യപ്രശ്‌നങ്ങളും അവയവങ്ങളുടെ പ്രവർത്തനത്തകരാറും അദ്ദേഹത്തിന്റെ നില ഗുരുതരമാക്കി മാറ്റുകയായിരുന്നു.

ലോവർ ബാക്കിലുണ്ടായ പരിക്കിനെ തുടർന്ന് ആദ്യം ഒരു സ്വകാര്യ ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിരുന്നത്. എന്നാൽ ചികിത്സക്കിടെ ആരോഗ്യനില വഷളാവുകയും ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാവുകയും ചെയ്തതിനെ തുടർന്ന് പിന്നീട് എസ്.എസ്.കെ.എം. ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ദേശീയ പുരസ്‌കാരം നേടിയ 'ദമു' എന്ന ചിത്രത്തിലൂടെയാണ് രാജ സെൻ സിനിമാലോകത്ത് ഏറെ പ്രശസ്തനായത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Renowned Bengali film director Raja Sen passes away
Next Story