'കുച്ച് കുച്ച് ഹോതാ ഹേ'യിലെ ഛോട്ടി അഞ്ജലി ഇപ്പോൾ ഇവിടെ...
text_fields1998ൽ പുറത്തിറങ്ങിയ വിജയ ചിത്രമായിരുന്നു കരൺ ജോഹറിന്റെ 'കുച്ച് കുച്ച് ഹോതാ ഹേ'. ഷാറൂഖ് ഖാൻ, കാജോൾ, റാണി മുഖർജി എന്നിവർ തമ്മിലുള്ള പ്രണയകഥയായിരുന്നു ചിത്രം. മൂന്ന് താരങ്ങളുടെയും പ്രകടനം മികച്ചതായിരുന്നു. എന്നാൽ ഇവരോടൊപ്പം തന്നെ ജനപ്രീതി നേടിയ മറ്റൊരു കഥാപാത്രം കൂടിയുണ്ടായിരുന്നു ആ ചിത്രത്തിൽ.
റാണി മുഖർജിയുടെയും ഷാറൂഖിന്‍റെയും മകളായി അഭിനയിച്ച സന സഈദാണ് അത്. ഛോട്ടി അഞ്ജലി എന്ന കഥാപാത്രത്തിലൂടെ എല്ലാവരുടെയും ഹൃദയം കീഴടക്കിയിരുന്നു സന. 'കുച്ച് കുച്ച് ഹോതാ ഹേ'യിലെ ഛോട്ടി അഞ്ജലിക്ക് ഇപ്പോൾ 36 വയസുണ്ട്.
നടിയും മോഡലുമായ സന സമൂഹമാധ്യമത്തിൽ സജീവമാണ്. 'കുച്ച് കുച്ച് ഹോതാ ഹേ' ആയിരുന്നു അവരുടെ ആദ്യ ചിത്രം. തുടർന്ന് 'ഹർ ദിൽ ജോ പ്യാർ കരേഗ' (2000), 'ബാദൽ' (2000), സ്റ്റുഡന്റ് ഓഫ് ദി ഇയർ (2012) തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചു. നിരവധി റിയാലിറ്റി ഷോകളിലും പങ്കാളിയായിട്ടുണ്ട്.
2023ൽ സനയുടെയും ഹോളിവുഡ് സൗണ്ട് ഡിസൈനറായ സബ വോണറിന്‍റെയും വിവാഹനിശ്ചയം നടന്നു. സന പലപ്പോഴും തന്റെ സമൂഹമാധ്യമ അക്കൗണ്ടിൽ അദ്ദേഹത്തോടൊപ്പമുള്ള ചിത്രങ്ങൾ പോസ്റ്റ് ചെയ്യാറുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

