റോളക്സിന് പകരം എന്തുവേണമെന്ന് ആസിഫ് അലി; കവിളിലൊരുമ്മ ചോദിച്ച് മമ്മൂട്ടി VIDEO
text_fieldsകൊച്ചി: ആസിഫ് അലി, അനശ്വര രാജൻ, മനോജ് കെ. ജയൻ, സിദ്ദീഖ് തുടങ്ങിയവർ പ്രധാന വേഷങ്ങളിലെത്തിയ രേഖാചിത്രം സിനിമയുടെ വിജയാഘോഷത്തിനിടെയുണ്ടായ ഒരു രംഗമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. മമ്മൂട്ടിക്ക് ആസിഫ് അലി ഉമ്മ നൽകിയതാണ് സംഭവം.
കേക്ക് മുറിക്കുന്നതിന് മുമ്പായി, ‘റോഷാക്കിന്‍റെ സമയത്ത് മമ്മൂക്ക എനിക്കൊരു റോളക്സ് തന്നിരുന്നു. തിരിച്ച് ഞാൻ എന്താണ് കൊടുക്കേണ്ടത് എന്ന് എല്ലാവരും ചോദിക്കുന്നുണ്ട്’ എന്ന് ആസിഫ് അലി പറയുകയായിരുന്നു. കവളിൽ തൊട്ട് ഉമ്മ മതിയെന്ന് മമ്മൂട്ടി ആഗ്യം കാണിച്ചു. ഉടൻ ആസിഫ് കവളിൽ ഉമ്മ നൽകുകയും ചെയ്തു. ദൃശ്യങ്ങൾ സിനിമാ ഗ്രൂപ്പുകളിലെല്ലാം പ്രചരിക്കുകയാണ്.
ആസിഫ് അലി, അനശ്വര രാജൻ, മനോജ് കെ. ജയൻ, സിദ്ദീഖ് തുടങ്ങിയവർ പ്രധാന വേഷങ്ങളിലെത്തിയ രേഖാചിത്രം പ്രേക്ഷക പ്രശംസ നേടി മുന്നേറുകയാണ്. നാലു ദിവസത്തിൽ 18.6 കോടി രൂപയാണ് ചിത്രം ആഗോളതലത്തിൽ നേടിയത്. 1985ലെ മമ്മൂട്ടി ചിത്രം കാതോട് കാതോരത്തിന്‍റെ ചിത്രീകരണഘട്ടവുമായി ബന്ധപ്പെട്ടാണ് കഥാഗതി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.