Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Rekha playfully slaps fan outside Mumbai awards show; watch
cancel

അനുവാദമില്ലാതെ ഫോട്ടോ എടുത്ത യുവാവിന്റെ മുഖത്തടിച്ച്​ നടി രേഖ​? -വിഡിയോ

text_fields
bookmark_border
തമാശക്കാണ്​ താരം യുവാവിന്‍റെ മുഖത്തടിക്കുന്നതെന്നാണ്​ വിഡി​യോയിൽനിന്ന്​ വ്യക്​തമാകുന്നത്​

അനുവാദം ഇല്ലാതെ തന്റെ ഫോട്ടോ എടുത്തയാളുടെ മുഖത്തടിച്ച്‌ ബോളിവുഡ് നടി രേഖ. മുംബൈയിൽ ഒരു അവാർഡ്​ വിതരണ ആഘോഷത്തിനിടെയാണ്​ സംഭവം. ഫാഷൻ ഡിസൈനര്‍ മനീഷ് മല്‍ഹോത്രയ്‌ക്കൊപ്പം പോസ് ചെയ്യുന്നതിനിടെ ഒരാള്‍ അരികിലെത്തുകയായിരുന്നു. അയാളുടെ ഒപ്പം ​ഫോട്ടോക്ക്​ പോസ്​ ചെയ്ത ശേഷം തമാശക്കാണ്​ താരം യുവാവിന്‍റെ മുഖത്തടിക്കുന്നതെന്നാണ്​ വിഡി​യോയിൽനിന്ന്​ വ്യക്​തമാകുന്നത്

സെലിബ്രിറ്റി ഫോട്ടോഗ്രാഫറായ ഭയാനിയാണ് സംഭവത്തിന്റെ വിഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. ചെറു പുഞ്ചിരിയോടെയാണ് യുവാവിന്‍റെ മുഖത്ത്​ രേഖ തല്ലുന്നത്​. യുവാവും അതിനെ സൗഹാർദ്ദത്തോടെയാണ്​ എടുത്തത്​. പങ്കുവയ്ക്കപ്പെട്ട്​ നിമിഷ നേരം കൊണ്ട്​ വിഡിയോ വൈറലായി. നിരവധി പേരാണ് വിഡിയോയ്‌ക്ക് കമന്റുമായി എത്തിയത്. അടി ലഭിച്ചയാള്‍ ഭാഗ്യവാനാണെന്നും രേഖജിയുടെ സ്പര്‍ശമനമേറ്റയാള്‍ ഭാഗ്യം ചെയ്തവനാണ് എന്ന് തുടങ്ങി കമന്റുകളുടെ പെരുമഴയാണ്.


Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Rekha playfully slaps fan outside Mumbai awards show; watch
Next Story