Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വില്ലന്റെ പ്രതിഫലം കോടികൾ! പുഷ്പ 2ന് ഫഹദ് ഫാസിൽ വാങ്ങിയത് വൻ തുക

text_fields
bookmark_border
Record remuneration to Fahadh Faasil for Pushpa 2
cancel

അല്ലു അർജുൻ, ഫഹദ് ഫാസിൽ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി സുകുമാർ സംവിധാനം ചെയ്ത പുഷ്പയുടെ ഒന്നാംഭാഗം തെലുങ്കിൽ മാത്രമല്ല മറ്റുഭാഷകളിലും സൂപ്പർ ഹിറ്റായിരുന്നു. പാൻ ഇന്ത്യൻ റിലീസായി ഒരുങ്ങിയ ചിത്രം 350 കോടിയിലധികം നേടിയിരുന്നു. രണ്ടാം ഭാഗത്തിനായി ആരാധകർ കാത്തിരിക്കുകയാണ്.

അല്ലു അർജുൻ പുഷ്പയായി എത്തുമ്പോൾ 'ഭന്‍വര്‍ സിങ് ഷെഖാവത്' എന്ന പ്രതിനായകനെയാണ് മലയാളികളുടെ പ്രിയതാരം ഫഹദ് ഫാസിൽ അവതരിപ്പിക്കുന്നത്. ഇരുവരും തമ്മിൽ ആദ്യ ഭാഗത്തെക്കാൾ കൂടുതൽ കോമ്പിനേഷൻ രംഗങ്ങൾ പുഷ്പ 2 ൽ ഉണ്ടാകുമെന്ന് സംവിധായകൻ വെളിപ്പെടുത്തിയിരുന്നു. അല്ലു അർജുന്‍റെ കഥാപാത്രവും ഫഹദ് ഫാസിലിന്‍റെ ഭന്‍വര്‍ സിങ് ഷെഖാവത്തുമായുള്ള ഏറ്റുമുട്ടലാണ് രണ്ടാംഭാഗത്തിൽ.

സിനിമയുമായി ബന്ധപ്പെട്ട് ജോലികൾ അണിയറയിൽ പുരോഗമിക്കുമ്പോൾ ഫഹദ് ഫാസിലിന്റെ പ്രതിഫലത്തെ കുറിച്ചുള്ള വിവരമാണ് പുറത്തു വരുന്നത്. ഭന്‍വര്‍ സിങ് ഷെഖാവത്താവാൻ വൻ തുകയാണ് നടൻ വാങ്ങിയിരിക്കുന്നത്രേ. തെലുങ്ക് മാധ്യമങ്ങളാണ് വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ആറ് കോടി രൂപയാണ് പുഷ്പ 2ലെ ഫഹദിന്റെ പ്രതിഫലം. 5 കോടി യാണ് ആദ്യഭാഗത്തെ വാങ്ങിയത്.

രശ്മിക മന്ദാന നായികയാവുന്ന ചിത്രം മൈത്രി മൂവി മേക്കേഴ്‌സിന്‍റെ ബാനറില്‍ നവീൻ യേർനേനിയും വൈ. രവിശങ്കറും ചേർന്നാണ് നിര്‍മ്മിക്കുന്നത്. അല്ലുവിനെയും രശ്മികയെയും ഫഹദിനെയും കൂടാതെ ധനുഞ്ജയ്, റാവു രമേഷ്, സുനിൽ, അനസൂയ ഭരദ്വാജ്, അജയ് ഘോഷ് തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ദേവി ശ്രീ പ്രസാദാണ് സംഗീതം. (ഡി.എസ്.പി), ഛായാഗ്രഹണം മിറോസ്ലാവ് കുബ ബ്രോസെക്ക്, എഡിറ്റിംഗ് കാർത്തിക ശ്രീനിവാസ് എന്നിവര്‍ നിര്‍വഹിക്കുന്നു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Record remuneration to Fahadh Faasil for Pushpa 2
Next Story