ഷാറൂഖ് ഖാന്റെ ജവാന് പൊന്നുംവില! റെക്കോർഡ് തുകയിൽ ഒ.ടി.ടി മ്യൂസിക്, സാറ്റലൈറ്റ് അവകാശം സ്വന്തമാക്കി
text_fieldsപത്താന് ശേഷം ഷാറൂഖ് ഖാൻ ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ജവാൻ. തമിഴ് സൂപ്പർ ഹിറ്റ് സംവിധായകൻ അറ്റ്ലി ഒരുക്കുന്ന ചിത്രം സെപ്റ്റംബർ 7 നാണ് തിയറ്ററുകളിൽ എത്തുന്നത്. നയൻതാരയാണ് നായിക. സംവിധായകൻ അറ്റ്‌ലിയുടേയും നയൻതാരയുടേയും ആദ്യത്തെ ബോളിവുഡ് ചിത്രമാണിത്.
ജവാന്റെ ഒ.ടി.ടി, മ്യൂസിക്,സാറ്റലൈറ്റ് അവകാശം റെക്കോർഡ് വിലയിൽ വിറ്റുപോയിരിക്കുകയാണ്. ഗൗരി ഖാന്റെ ഉടമസ്ഥതയിലുള്ള റെഡ് ചില്ലീസ് എന്റർടൈൻമെന്റ് നിർമ്മിച്ച ഈ ചിത്രം ഈ വർഷത്തെ ഏറ്റവും ചെലവേറിയ പ്രൊഡക്ഷനുകളിൽ ഒന്നാണ്. എഡ്ജ് ത്രില്ലിംഗ് ആക്ഷൻ രംഗങ്ങളുമായെത്തുന്ന ജവാനിൽ വൻതാരനിരയാണ് അണിനിരക്കുന്നത്.
ഷാറൂഖ് ഖാന്റെ മുൻ ചിത്രമായ "പത്താൻ" 1050 കോടിയിലധികം കളക്ഷൻ നേടിയ ഒരു ബ്ലോക്ക്ബസ്റ്റർ ആയിരുന്നു. അതുകൊണ്ടുതന്നെ ജവാൻറെ റൈറ്റ്സ് റെക്കോർഡ് വിലക്ക് നേടിയ പ്ലാറ്റഫോം ഏതാണെന്നറിയാനുള്ള ആകാംഷയിലാണ് പ്രേക്ഷരിപ്പോൾ. എന്നാൽ ഇതിനെ കുറിച്ചുളള കൂടുതൽ വിവരം ജവാൻ അണിയറ പ്രവർത്തകർ പുറത്തുവിട്ടിട്ടില്ല. റെഡ് ചില്ലീസ് എന്റർടൈൻമെൻസാണ് ചിത്രം തിയറ്ററുകളിൽ എത്തിക്കുന്നതും.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

