Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightCelebritieschevron_rightബേസിലിനെ ഒരുപാട്...

ബേസിലിനെ ഒരുപാട് ഇഷ്ടം! രവി വർമ്മന്റെ ചിത്രത്തിന് കമന്റുമായി രൺവീർ സിങ്, 'ശക്തിമാൻ' ചർച്ചയാവുന്നു

text_fields
bookmark_border
Ravi Varman shares a picture with Basil, Ranveer comments went viral
cancel

ക്തിമാൻ സിനിമയാകുന്നുവെന്ന് വാർത്തകൾ പ്രചരിച്ചിരുന്നു. സോണി പിക്‌ചേഴ്‌സ് ഇന്ത്യയായിരുന്നു ചിത്രത്തെ കുറിച്ച് പ്രഖ്യാപിച്ചത്. പിന്നീട് സിനിമയെ കുറിച്ച് കൂടുതൽ വിവരങ്ങളൊന്നും പുറത്തു വന്നിരുന്നില്ല. എന്നാൽ ഇപ്പോൾ ശക്തിമാൻ വാർത്തകളിൽ ഇടംപിടിക്കുകയാണ്.

പ്രശസ്ത ഛായാഗ്രാഹകൻ രവി വർമ്മൻ സംവിധായകനും അഭിനേതാവുമായ ബേസിലിനൊപ്പമുള്ള ചിത്രം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരുന്നു. ഈ ചിത്രത്തിന് കമന്റുമായി നടൻ രൺവീർ സിങ് എത്തിയതോടെയാണ് ശക്തിമാൻ വാർത്തകളിൽ നിറഞ്ഞത്. 'മനോഹരം, ലവ് യു തല, ബേസിലിനെ ഒരുപാട് ഇഷ്ടം, നിങ്ങൾ ഇരുവരും നമ്പർ വൺ ജോഡിയാണ്'- എന്നായിരുന്നു രൺവീറിന്റെ കമന്റ്.

ചിത്രത്തെ കുറിച്ച് സോണി ഇന്ത്യയെ പ്രഖ്യാപിച്ചതല്ലാതെ സംവിധായകൻ, അഭിനേതാക്കള്‍, മറ്റ് അണിയറ പ്രവര്‍ത്തകര്‍ തുടങ്ങിയ വിവരങ്ങളൊന്നും പുറത്ത് വിട്ടിരുന്നില്ല. എന്നാൽ ചിത്രം പുറത്തു വന്നതോടെ ശക്തിമാനിൽ മൂവർ സംഘം ഒന്നിക്കുമെന്നാണ് പ്രേക്ഷകരുടെ കണ്ടെത്തൽ. ഔദ്യോഗിക പ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണ് ഇന്ത്യൻ സിനിമാ ലോകം.

മുകേഷ് ഖന്ന നായകനായെത്തിയ പരമ്പര ശക്തിമാന്‍ വന്‍ വിജയമായിരുന്നു.ദൂരദര്‍ശനില്‍ സംപ്രേഷണം ചെയ്ത സീരിയൽ 450 എപ്പിസോഡുകൾ പിന്നിട്ടിരുന്നു. ശക്തിമാൻ വൻ ബജറ്റിലൊരുങ്ങുമെന്ന് മുകേഷ് ഖന്ന നേരത്തെ പറഞ്ഞിരുന്നു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ranveer SinghBasil JosephRavi Varman
News Summary - Ravi Varman shares a picture with Basil, Ranveer comments went viral
Next Story