'അഭിനയം മരിച്ചു', സ്റ്റാര്‍ കിഡ്‌സിനെ പരിഹസിച്ച് ട്രോൾ, ലൈക്ക് അടിച്ച് കുടുങ്ങി നടി
text_fieldsഷാറൂഖ് ഖാന്റെ മകൾ സുഹാന, ശ്രീദേവിയുടെ ഖുഷി കപൂർ, അമിതാഭ് ബച്ചന്റെ ചെറുമകൻ അഗസ്ത്യ നന്ദ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി സോയ അക്തർ സംവിധാനം ചെയ്ത ചിത്രമാണ് ദ് ആർച്ചീസ്. നെറ്റ്ഫ്ലിക്സിലൂടെ റിലീസ് ചെയ്ത ചിത്രത്തെ പ്രശംസിച്ച് ബോളിവുഡ് താരങ്ങൾ രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ ആർച്ചീസിന്റെ പേരിൽ വിവാദത്തിൽ കുടുങ്ങിയിരിക്കുകയാണ് നടി രവീണ ടണ്ടൻ. ചിത്രത്തിലെ സ്റ്റാർ കിഡ്‌സിന്റെ പ്രകടനത്തെ ട്രോളിക്കൊണ്ടുളള പോസ്റ്റിൽ രവീണ ലൈക്ക് അടിച്ചിരുന്നു. ഇത് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരുന്നു. പിന്നീട് നടി ക്ഷമാപണം നടത്തുകയും ചെയ്തു.
ശ്രീദേവിയുടെ ഇളയമകൾ ഖുഷിയുടെയും അമിതാഭ് ബച്ചന്റെ ചെറുമകൻ അഗസ്ത്യ നന്ദയുടെയും അഭിനയത്തെ പരിഹസിച്ചു കൊണ്ടുള്ളതായിരുന്നു ട്രോളിനാണ് രവീണ ലൈക്ക് ചെയ്തത്. അഭിനയം മരിച്ചുവെന്നായിരുന്നു ട്രോൾ. . സംഭവം സോഷ്യൽ മീഡിയയിൽ ചർച്ചയായതോടെ അറിയാതെ സംഭവിച്ചു പോയതാണെന്ന് താരം വ്യക്തമാക്കി. സോഷ്യൽ മീഡിയയിൽ ഒരു കുറിപ്പ് പങ്കുവെച്ചുകൊണ്ടാണ് തനിക്ക് സംഭവിച്ച കൈയബദ്ധത്തെക്കുറിച്ച് വെളിപ്പെടുത്തിയത്.
'സ്ക്രോൾ ചെയ്യുന്നതിനിടെ അറിയാതെ ലൈക്ക് ആയിപ്പോയതാണ്. ഇത് അറിഞ്ഞിരുന്നില്ല. ഇതുകാരണം ആര്‍ക്കെങ്കിലും വേദനയുണ്ടായെങ്കില്‍ ക്ഷമിക്കണം'; നടി ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
ലോകപ്രശസ്തമായ ആർച്ചി എന്ന കോമിക്ക് ബുക്കിനെ ആസ്പദമാക്കി സോയ അക്തർ സംവിധാനം ചെയ്ത ചിത്രം നവംബർ ഏഴിനാണ് നെറ്റ്ഫ്ലിക്സിൽ സ്ട്രീം ചെയ്തത്. ആർച്ചിയായിട്ടാണ് അഗസ്ത്യ എത്തിയത്. മിഹിര്‍ അഹൂജ, വേദങ് റെയ്ന, ഡോട്ട്, യുവ്‌രാജ് മെന്ദ എന്നിവരാണ് മറ്റു അഭിനേതാക്കൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

