Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Rashmika Mandanna
cancel
Homechevron_rightEntertainmentchevron_rightCelebritieschevron_right900 കി.മി സഞ്ചരിച്ച്​...

900 കി.മി സഞ്ചരിച്ച്​ രശ്​മികയെ കാണാൻ കർണാടകയിലെത്തി ആരാധകൻ; വിഷമം തോന്നുന്നുവെന്ന്​ താരം

text_fields
bookmark_border

ബംഗളൂരു: ഡിയർ കോമ്രേഡ്​, ഭീഷ്​മ തുടങ്ങിയ ചിത്രങ്ങളിലൂടെ വളരെയേറെ ആരാധകരെ സൃഷ്​ടിച്ച തെന്നിന്ത്യൻ താരമാണ്​ രശ്​മിക മന്ദാന. തെന്നിന്ത്യയിലും ഉത്തരേ​ന്ത്യയിലും ആധാകരേറെയാണ്​ ഇപ്പോൾ താരത്തിന്​. അത്തരത്തിൽ 900 കിലോമീറ്റർ സഞ്ചരിച്ച്​ തന്നെ കാണാനെത്തിയ കടുത്ത ആരാധകനെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ്​ രശ്​മിക ​ഇപ്പോൾ.

കർണാടകയിലെ രശ്​മികയുടെ വീട്ടിലേക്കാണ്​ ആരാധകനെത്തിയത്​. നിർഭാഗ്യവശാൽ, മുംബൈയിൽ ഹിന്ദി പുതിയ ഹിന്ദി ചിത്രത്തി​െൻറ ഷൂട്ടിങ്​ തിരക്കിലായിരുന്നു താരം. അതിനാൽ, രശ്​മികയെ കാണാനും കഴിഞ്ഞില്ല.

വിവരം അറിഞ്ഞ രശ്​മിക ആരാധകനായി പങ്കുവെച്ച ഒരു സന്ദേശമാണ്​ ഇപ്പോൾ വൈറൽ. ആരാധകർ ഇത്തരത്തിൽ ചെയ്യരുതെന്നും ​സമൂഹമാധ്യമങ്ങളിലൂടെ സ്​നേഹം പങ്കുവെക്കണമെന്നുമായിരുന്നു അഭ്യർഥന. ഒരു ദിവസം ആരാധകനെ കാണാൻ കഴിയുമെന്ന്​ പ്രതീക്ഷിക്കുന്നതായും താരം ട്വിറ്ററിൽ കുറിച്ചു.

'സുഹൃത്തുക്കളെ, നിങ്ങളിലൊരാൾ വളരെ ദൂരം സഞ്ചരിച്ച്​ എ​െൻറ വീട്ടിലെത്തിയതായി അറിഞ്ഞു. ദയവായി ഇത്തരത്തിൽ ഒരിക്കലും ചെയ്യരുതേ. നിങ്ങളെ കാണാൻ സാധിക്കാത്തതിൽ എനിക്ക്​ വിഷമം തോന്നുന്നു. ഒരു ദിവസം നമ്മൾ തമ്മിൽ കണ്ടുമുട്ടുമെന്ന്​ പ്രതീക്ഷിക്കുന്നു. പക്ഷേ, ഇപ്പോൾ ഇവിടെ സ്​നേഹം കാണിക്കൂ. ഞാൻ സന്തോഷവതിയായിരിക്കും' -രശ്​മിക ട്വിറ്ററിൽ കുറിച്ചു.

രശ്​മികയ​​ുടെ ആരാധകനായ ത്രിപാദിയാണ്​ തെലങ്കാനയിൽനിന്ന്​ കർണാടകയിലെ കുടകിലെത്തിയത്​. ഗൂഗ്​ളിൽ വഴി തിരഞ്ഞും വഴിയിൽ പലരോടും ചോദിച്ചുമായിരുന്നു ആരാധക​െൻറ യാത്ര. പിന്നീട്​, പ്രദേശവാസികൾ പൊലീസിനെ വിവരം അറിയിക്കുകയും ത്രിപാദിയെ വീട്ടിലേക്ക്​ തിരിച്ചയക്കുകയുമായിരുന്നു.

'ഗുഡ്​ബൈ' എന്ന ചിത്രത്തി​െൻറ ഷൂട്ടിങ്​ തിരക്കിലാണ്​ രശ്​മിക ഇപ്പോൾ. രശ്​മികയുടെ രണ്ടാമത്തെ ഹിന്ദി ചിത്രമാണ്​ ഇത്​. അമിതാഭ്​ ബച്ചനാണ്​ ഇൗ ചിത്രത്തിലെ പ്രധാന കഥാപാത്രം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kannada actressDear ComradeRashmika MandannaBheeshma
News Summary - Rashmika Mandanna's fan travels 900 km just to see her
Next Story