Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightCelebritieschevron_rightചിക്കൻ ബർഗറിന്റെ...

ചിക്കൻ ബർഗറിന്റെ പരസ്യം നടിക്ക് തലവേദനയായി! രശ്മികക്കെതിരെ വിമർശനം

text_fields
bookmark_border
Rashmika Mandanna  Trolled For Promoting Fried Chicken in New Ad
cancel

ചിക്കൻ ബർഗർറിന്റെ പരസ്യത്തിൽ അഭിനയിച്ചതിന് നടി രശ്മികക്കെതിരെ രൂക്ഷവിമർശനവുമായി ആരാധകർ. സസ്യഭുക്കായ നടി ആളുകളെ പരസ്യത്തിലൂടെ തെറ്റിദ്ധരിപ്പിക്കുകയാണെന്നാണ് പ്രേക്ഷകർ പറയുന്നത്. നേരത്തെ നൽകിയ ഒരു അഭിമുഖത്തിൽ താൻ വെജിറ്റേറിയനാണെന്ന് നടി പറഞ്ഞിരുന്നു.

ഒരു ജങ്ക് ഫുഡ് ബ്രാൻഡിന്റെ ചിക്കൻ ബർഗർ ആസ്വദിച്ച് കഴിക്കുന്ന നടി‍യെയാണ് പരസ്യത്തിൽ കാണുന്നത്. നടിക്കെതിരെയുളള വിമർശനം കടുത്തതോടെ പരസ്യത്തിന്റെ കമന്റ് ബോക്സ് ഓഫ് ചെയ്തിട്ടിട്ടുണ്ട്.

അതേസമയം രശ്മികയെ പിന്തുണച്ചും ആരാധകർ എത്തിയിട്ടുണ്ട്. സൗന്ദര്യ വർധക വസ്തുക്കളുടെ ബ്രാൻഡ് അംബാസിഡർമാരായ താരങ്ങൾ ആ ഉത്പന്നം സ്ഥിരമായി ഉപയോ​ഗിക്കുന്നുണ്ടാകില്ലെന്നാണ് ഒരു വിഭാഗം ആളുകൾ പറയുന്നത്. അധികവും ഉപഭോക്താക്കളെ ആകർഷിക്കാനും കൂടുതൽ ആളുകളെ പരസ്യം കാണാൻ പ്രേരിപ്പിക്കാനും വേണ്ടിയാണ് സെലിബ്രിറ്റികളെ കൊണ്ടുവരുന്നതെന്നാണ് മറ്റൊരു കമന്റ്.

ഇതാദ്യമായിട്ടല്ല നടി രശ്മികക്കെതിരെ സെബർ ആക്രമണം ഉണ്ടാകുന്നത്. അടുത്തിടെ തെന്നിന്ത്യൻ സിനിമകളിലെ ഗാനങ്ങളുമായി ബന്ധപ്പെട്ട് നടി പറഞ്ഞ വാക്കുകൾ വിവാദം സൃഷ്ടിച്ചിരുന്നു. റൊമാന്റിക് ഗാനങ്ങളെന്നാൽ ബോളിവുഡ് ഗാനങ്ങളാണെന്നും തെന്നിന്ത്യൻ സിനിമയിലാണെങ്കിൽ മാസ് മസാലയും ഡാൻസ് നമ്പറുകളും ഐറ്റം നമ്പറുകളുമാണെന്ന തരത്തിലായിരുന്നു വാർത്തകൾ ഇടംപിടിച്ചത്. എന്നാൽ തന്റെ വാക്കുകൾ വളച്ചൊടിച്ച് തനിക്കെതിരെ ഉപയോഗിക്കുകയാണെന്ന് പിന്നീട് രശ്മിക വ്യക്തമാക്കിയിരുന്നു.

കന്നഡ സിനിമയിലൂടെ സിനിമ കരിയർ ആരംഭിച്ച രശ്മിക ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Rashmika Mandanna
News Summary - Rashmika Mandanna Trolled For Promoting Fried Chicken in New Ad
Next Story