Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിനെ കണ്ട് റാപ്പർ വേടൻ; ചിത്രങ്ങൾ വൈറൽ

text_fields
bookmark_border
കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിനെ കണ്ട് റാപ്പർ വേടൻ; ചിത്രങ്ങൾ വൈറൽ
cancel
camera_alt

ഡി.കെ. ശിവകുമാറിനൊപ്പം ഒരു വേടൻ

ബംഗളൂരു: കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറുമായി കൂടിക്കാഴ്ച നടത്തി റാപ്പർ വേടൻ (ഹിരൺദാസ് മുരളി). ബംഗളൂരുവിലെ ഡി.കെ. ശിവകുമാറിന്‍റെ ഔദ്യോഗിക വസതിയിൽ വെച്ച് നടന്ന കൂടിക്കാഴ്ചയുടെ ചിത്രങ്ങളും വിഡിയോയും വേടൻ തന്നെയാണ് തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ പങ്കുവെച്ചത്.

കൂടിക്കാഴ്ചക്കിടെ ഡി.കെ. ശിവകുമാർ തനിക്ക് നൽകിയ വിലപ്പെട്ട ഉപദേശത്തെക്കുറിച്ചും വേടൻ കുറിച്ചു. "ശത്രുക്കൾ കൂടുമ്പോൾ നിങ്ങൾ കൂടുതൽ ശക്തരാകും, ശത്രുക്കൾ കുറയുമ്പോൾ ശക്തിയും കുറയും" എന്നായിരുന്നു ഡി.കെയുടെ വാക്കുകൾ. രാഷ്ട്രീയ പോരാട്ടങ്ങളിലൂടെ കരുത്താർജിച്ച ഡി.കെയുടെ ഈ വാക്കുകൾ വലിയ ആവേശത്തോടെയാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

മുൻ കർണാടക സ്റ്റേറ്റ് യൂത്ത് കോൺഗ്രസ് അധ്യക്ഷൻ മുഹമ്മദ് ഹാരിസ് നാലപ്പാടും കൂടിക്കാഴ്ചയിൽ വേടനോടൊപ്പമുണ്ടായിരുന്നു. ഈ സന്ദർശനത്തിന് വഴിയൊരുക്കിയ ഹൈബി ഈഡൻ എം.പിക്കും ഭാര്യ അന്ന ഈഡനും വേടൻ സോഷ്യൽ മീഡിയയിലൂടെ നന്ദി രേഖപ്പെടുത്തി. സാമൂഹിക വിഷയങ്ങൾ തന്റെ പാട്ടുകളിലൂടെ അവതരിപ്പിക്കുന്ന വേടന്റെ ഈ സന്ദർശനം സാംസ്കാരിക-രാഷ്ട്രീയ വൃത്തങ്ങളിൽ ശ്രദ്ധേയമായിട്ടുണ്ട്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Rapper Vedan meets Karnataka Deputy Chief Minister DK Shivakumar; Pictures go viral
Next Story