ദൈവ പാരമ്പര്യത്തെ അപമാനിച്ചു; കാന്താരയിലെ രംഗം അനുകരിച്ച രൺവീർ സിങ്ങിനെതിരെ എഫ്.ഐ.ആർ
text_fieldsകാന്താരയിലെ കഥാപാത്രത്തെ സ്റ്റേജിൽ അവതരിപ്പിച്ച നടൻ രൺവീർ സിങ്ങിനെതിരെ എഫ്.ഐ.ആർ. നവംബറിൽ ഗോവയിൽ നടന്ന ഇന്റർനാഷനൽ ഫിലിം ഫെസ്റ്റിവൽ ഓഫ് ഇന്ത്യ (ഐ.എഫ്.എഫ്.ഐ)യിൽ 'കാന്താര: ചാപ്റ്റർ 2' എന്ന സിനിമയിലെ ഋഷഭ് ഷെട്ടിയുടെ കഥാപാത്രത്തെ രൺവീർ സിങ് അനുകരിച്ചത് വലിയ വിവാദത്തിന് കാരണമായിരുന്നു. 'പവിത്രമായ ദൈവ പാരമ്പര്യത്തെ അപമാനിക്കുകയും പരിഹസിക്കുകയും ചെയ്യുന്ന പ്രവൃത്തികൾ ചെയ്തതായി' ആരോപിച്ച് അഭിഭാഷകൻ പ്രശാന്ത് മേത്തൽ നടനെതിരെ ഔദ്യോഗികമായി പരാതി നൽകി.
ദൈവ പാരമ്പര്യത്തെ താരം പരിഹസിച്ചെന്നും കൂടാതെ ചാമുണ്ടി ദേവിയെ ഒരു സ്ത്രീ പ്രേതമായി പരാമർശിച്ചെന്നും ഇത് തന്റെ മാത്രമല്ല ദശലക്ഷക്കണക്കിന് ഹിന്ദുക്കളുടെ മതവികാരങ്ങളെയും മുറിവേൽപ്പിച്ചെന്നാണ് അഭിഭാഷകൻ ആരോപിക്കുന്നത്. 2025 ഡിസംബർ മൂന്നിന് താൻ ഹൈഗ്രൗണ്ട്സ് പൊലീസ് സ്റ്റേഷനിൽ പോയി പരാതി നൽകിയെന്ന് പ്രശാന്ത് അറിയിച്ചു.
എന്നാൽ ഹൈഗ്രൗണ്ട്സ് പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാത്തത്തിനെ തുടർന്ന്, എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ നിർദേശങ്ങൾ ആവശ്യപ്പെട്ട് സെൻട്രൽ ഡിവിഷൻ ഡെപ്യൂട്ടി പൊലീസ് കമീഷണർക്കും ബാംഗ്ലൂർ സിറ്റി പൊലീസ് കമീഷണർക്കും പ്രശാന്ത് പരാതി നൽകി. ബി.എൻ.എസിന്റെ വിവിധ വകുപ്പുകൾ പ്രകാരമാണ് പരാതി രജിസ്റ്റർ ചെയ്തിരിക്കുന്നതെന്ന് പ്രശാന്ത് മേത്തൽ പറഞ്ഞു. എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തതിന് ശേഷം ഹൈഗ്രൗണ്ട് പൊലീസ് നടന് നോട്ടീസ് അയച്ചിട്ടുണ്ടെന്നും അഭിഭാഷകൻ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

