Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightCelebritieschevron_right'ഇത്രയും ജീവിതങ്ങൾ...

'ഇത്രയും ജീവിതങ്ങൾ ജീവിക്കാൻ അനുവദിച്ചതിന് നന്ദി, ഇപ്പോഴും പുതുമുഖത്തെപ്പോലെ'; സിനിമയിൽ 30 വർഷം പൂർത്തിയാക്കി റാണി മുഖർജി

text_fields
bookmark_border
ഇത്രയും ജീവിതങ്ങൾ ജീവിക്കാൻ അനുവദിച്ചതിന് നന്ദി, ഇപ്പോഴും പുതുമുഖത്തെപ്പോലെ; സിനിമയിൽ 30 വർഷം പൂർത്തിയാക്കി റാണി മുഖർജി
cancel

നടി റാണി മുഖർജി സിനിമയിലെ 30 വർഷങ്ങൾ ആഘോഷിക്കുകയാണ്. ഇന്ത്യൻ സിനിമയിലെ 30 വർഷത്തെക്കുറിച്ച് പറയുന്ന ഒരു പോസ്റ്റ് റാണി മുഖർജി പങ്കുവെച്ചിട്ടുണ്ട്. 1996-ൽ പുറത്തിറങ്ങിയ ബംഗാളി ചിത്രമായ ബിയർ ഫൂലിലൂടെയായിരുന്നു റാണിയുടെ അരങ്ങേറ്റം. രാജാ കി ആയേഗി ബാരാത് എന്ന ചിത്രത്തിലൂടെ ഹിന്ദി ചലച്ചിത്ര അരങ്ങേറ്റവും അതേ വർഷം തന്നെയായിരുന്നു.

'മുപ്പത് വർഷങ്ങൾ... ഞാൻ അത് ഉറക്കെ പറയുമ്പോൾ, അത് അയഥാർഥമായി തോന്നുന്നു, പക്ഷേ ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്ന് നിങ്ങൾ ഇഷ്ടപ്പെടുന്ന എന്തെങ്കിലും ചെയ്താൽ, സമയം പറന്നുപോകുമെന്നും നിങ്ങൾ കൂടുതൽ കാര്യങ്ങൾക്കായി ആഗ്രഹിക്കുമെന്നും അത് എന്നോട് പറയുന്നു. രാജാ കി ആയേഗി ബരാത് എന്ന സിനിമയിൽ അഭിനയിച്ചപ്പോൾ, കരിയർ എങ്ങനെയായിരിക്കുമെന്ന് എനിക്ക് അറിയില്ലായിരുന്നു. അഭിനയം എന്നെ ജീവനോടെ നിലനിർത്തുമെന്ന് മാത്രമേ എനിക്കറിയാമായിരുന്നുള്ളൂ -റാണി മുഖർജി എഴുതി.

'സിനിമ ഗ്ലാമറിനെക്കുറിച്ചല്ല, അത് ഉത്തരവാദിത്തത്തെക്കുറിച്ചാണ് എന്ന ആദ്യത്തെ വലിയ പാഠം ആ സിനിമ പഠിപ്പിച്ചു. എന്റെ യാത്രയുടെ തുടക്കത്തിൽ തന്നെ അന്തസ്സിനായി പോരാടുന്ന ഒരു സ്ത്രീയെ അവതരിപ്പിച്ചതാണ് ഞാൻ എന്നിലെ നടിയെ രൂപപ്പെടുത്തിയത്' -അവർ കൂട്ടിച്ചേർത്തു. 90-കളുടെ അവസാനം തനിക്ക് മാന്ത്രികമായിരുന്നു എന്ന് റാണി മുഖർജി എഴുതി.

2000-ത്തിലെ തമിഴ് ചിത്രമായ അലൈപായുതെയുടെ ഹിന്ദി റീമേക്കായ സാത്തിയ(2002)യിൽ റാണി അഭിനയിച്ചു. സാത്തിയ വെറുമൊരു സിനിമയല്ല, അതൊരു വഴിത്തിരിവായിരുന്നു എന്ന് അവർ പറഞ്ഞു. സ്‌ക്രീനിൽ പൂർണത കൈവരിക്കാൻ താൻ ആഗ്രഹിച്ചില്ലെന്നും സത്യം പറയാൻ ആഗ്രഹിച്ചതായും റാണി വ്യക്തമാക്കി. ആ ആഗ്രഹമാണ് ഹം തും പോലുള്ള സിനിമകളിലേക്ക് നയിച്ചതെന്നും സ്ത്രീകൾക്ക് ഒരേസമയം തമാശക്കാരും മൂർച്ചയുള്ളവരും ദുർബലരുമായിരിക്കാൻ കഴിയുമെന്ന് തനിക്ക് അറിയാൻ സാധിച്ചു എന്നും റാണി മുഖർജി എഴുതി. തന്റെ ആരാധകർക്കും അഭ്യുദയകാംക്ഷികൾക്കും താരം നന്ദി പറഞ്ഞു. 'ഇത്രയും ജീവിതങ്ങൾ എന്നെ ജീവിക്കാൻ അനുവദിച്ചതിന് നന്ദി. ഇന്നും ഒരു പുതുമുഖത്തെപ്പോലെയാണ് തോന്നുന്നത്'- അവർ കുറിച്ചു.

കഴിഞ്ഞ വർഷം 'മിസിസ് ചാറ്റർജി വേഴ്സസ് നോർവെ' എന്ന ചിത്രത്തിലെ അഭിനയത്തിന് റാണി മുഖർജി തന്‍റെ ആദ്യ ദേശീയ ചലച്ചിത്ര പുരസ്കാരം സ്വന്തമാക്കിയിരുന്നു. ആഷിമ ചിബ്ബറാണ് 'മിസിസ് ചാറ്റർജി വേഴ്സസ് നോർവെ' സംവിധാനം ചെയ്തത്. ഫിലിംഫെയർ ക്രിട്ടിക്സ് അവാർഡ് ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ ഇതിലൂടെ റാണിയെ തേടിയെത്തിയിരുന്നു. റാണിയുടെ ഏറ്റവും പുതിയ സിനിമയായ മർദാനി 3 ജനുവരി 30ന് റിലീസ് ചെയ്യും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Movie NewsBollywood NewsRani MukerjiIndian cinema
News Summary - Rani Mukerji pens a note on completing 30 years in films
Next Story