Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അഭിഷേക് ബച്ചനും ഉദയ് ചോപ്രയുമില്ല; ധൂം 4 ൽ സൂപ്പർ താരം

text_fields
bookmark_border
Ranbir Kapoor to star in Dhoom 4, Abhishek Bachchan and Uday Chopra to not return
cancel

ഇന്ത്യൻ സിനിമ ലോകം ആഘോഷമാക്കിയ ചിത്രമാണ്'ധൂം'. സിനിമയുടെ നാലാം പതിപ്പ് അണിയറയിൽ ഒരുങ്ങുകയാണ്. അഭിഷേക് ബച്ചന്‍, ഉദയ് ചോപ്ര, ജോണ്‍ എബ്രഹാം, ഹൃത്വിക് റോഷന്‍, ആമിര്‍ ഖാന്‍, ഐശ്വര്യ റായ്, കത്രീന കൈഫ് എന്നിവരായിരുന്നു ആദ്യത്തെ മൂന്ന് പതിപ്പിലെത്തിയത്. ഈ ചിത്രങ്ങളെല്ലാം മികച്ച വിജയം നേടിയിരുന്നു.

ധൂമിന്റെ നാലാം പതിപ്പിൽ രൺബീർ കപൂർ പ്രധാനവേഷത്തിലെത്തുന്നുവെന്നാണ് ഇപ്പോൾ പ്രചരിക്കുന്ന റിപ്പോർട്ടുകൾ. ആദ്യത്തെ മൂന്ന് ഭാഗത്തിൽ ഉണ്ടായിരുന്ന ആദിത്യ ചോപ്രയും അഭിഷേക് ബച്ചനും പുതിയ ചിത്രത്തിലുണ്ടാകില്ല. പകരം ബോളിവുഡിലെ പുതുതലമുറയിലെ താരങ്ങളാകും പൊലീസ് വേഷങ്ങളിലെത്തുകയെന്നാണ് വിവരം. തെന്നിന്ത്യൻ സൂപ്പർ താരം സൂര്യ ധും 4 ൽ വില്ലനായി എത്തുമെന്ന് നേരത്തെ റിപ്പോർട്ടുകൾ പ്രചരിച്ചിരുന്നു. ആദ്യ മൂന്ന് ഭാഗങ്ങളുടെ തുടര്‍ച്ചായായി അല്ലാതെ ഒരു റീബൂട്ട് എന്ന നിലയിലാണ് ഈ ചിത്രമൊരുങ്ങുക.

ധൂം 4ന്റെ പ്രീപ്രൊഡക്ഷൻ ജോലികൾ ആരംഭിച്ചിട്ടുണ്ട്. രണ്‍ബീർ കപൂറിന്റെ 25ാം മത്തെ ചിത്രമാണിത്. യഷ് രാജ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആദിത്യ ചോപ്രയാണ് ചിത്രം നിര്‍മിക്കുന്നത്. ചിത്രത്തിന്റെ സംവിധായകന്‍ ആരാണെന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Ranbir Kapoor to star in Dhoom 4, Abhishek Bachchan and Uday Chopra to not return
Next Story